ജലം ചൂഷണം ചെയ്യുന്നതിന് എതിരെ പാക്കിസ്ഥാൻ ഹൈ കമ്മീഷന് പുറത്തു പ്രതിഷേധം. യുകെയിൽ താമസക്കാരായ പാക് അധിനിവേശ കശ്മീരിലെ ജനങ്ങളാണ് പ്രതിഷേധം നടത്തിയത്. നീലം ജലം ജലവൈദ്യുത പദ്ധതി നിർമിക്കുന്നത് മൂലം മുസാഫിർബാദിലേക്ക് ഉള്ള ജലത്തിന്‍റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. പദ്ധതിയുടെ നിർമാണം നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ പ്രതിഷേധം നടത്തിയത് .
പാക്കിസ്ഥാൻ തങ്ങളിൽ കാര്യങ്ങൾ അടിച്ചേല്‍പ്പിക്കുകയാണെന്നും, മംഗള അണകെട്ട് നിർമ്മിച്ചത് അതിൽ ഒന്നാണെന്നും ജമ്മു ആൻഡ് കാശ്മീർ നാഷണൽ ഇൻഡിപെൻഡൻസ് അലയൻസ് ചെയർമാൻ മഹ്മൂദ് കാശ്മീരി പറഞ്ഞു. സ്ത്രീകളും കുട്ടികളും അടങ്ങിയ പ്രതിഷേധക്കാർ പാകിസ്ഥാൻ ഹൈക്കമ്മീഷനു മുൻപിൽ മുദ്രാവാക്യം മുഴക്കി.