ETV Bharat / international

ബോറിസ് ജോണ്‍സന്‍റെ കുഞ്ഞിന്‍റെ പേരിനൊപ്പം ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരും - ബോറിസ് ജോണ്‍സണിന്‍റെ കുഞ്ഞിന് ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരും ഒപ്പം ചേര്‍ത്തു

ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാരി സിമണ്ട്‌സ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്‍റെ ഫോട്ടൊയും കാരി സിമണ്ട്‌സ് പങ്കുവച്ചിരുന്നു

wilfred lawrie nicholas johnson  johnson baby named  johnson baby coronavirus doctors  johnson symonds baby  uk pm baby named  ബോറിസ് ജോണ്‍സണിന്‍റെ കുഞ്ഞിന് ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരും ഒപ്പം ചേര്‍ത്തു  ബോറിസ് ജോണ്‍സണ്‍
ബോറിസ് ജോണ്‍സണിന്‍റെ കുഞ്ഞിന് ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരും ഒപ്പം ചേര്‍ത്തു
author img

By

Published : May 3, 2020, 4:08 PM IST

ലണ്ടന്‍: ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണും പങ്കാളി കാരി സിമണ്ട്‌സിനും ജനിച്ച കുഞ്ഞിന്‍റെ പേരിനൊപ്പം ബോറിസിന്‍റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരും ഒപ്പം ചേര്‍ത്ത് കാരി സിമണ്ട്‌സ്. വിൽഫ്രഡ് ലോറി നിക്കോളാസ് ജോൺസൺ എന്നാണ് കുഞ്ഞിന്‍റെ പൂര്‍ണ പേര്. വില്‍ഫ്രഡ്‌ എന്നത് ബോറിസ് ജോണ്‍സന്‍റെ മുത്തച്ഛന്‍റെ പേരും ലോറിയെന്നത് കാരി സിമണ്ട്‌സിന്‍റെ മുത്തച്ഛന്‍റെ പേരും നിക്കോളാസ് എന്നത് ബോറിസ് ജോണ്‍സണിനെ ജീവതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന രണ്ട് ഡോക്ടര്‍മാരുടെ പേരുകളുമാണ് ഡോ. നിക്ക് പ്രിന്‍സും ഡോ. നിക്ക് ഹാറ്റും.

ബോറിസിന്‍റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരായ ഡോ. നിക്ക് പ്രിന്‍സ്, ഡോ. നിക്ക് ഹാറ്റ് എന്നിവരോടുള്ള ആദരവാണ് കുഞ്ഞിന് നല്‍കിയ പേരിനൊപ്പം അവരുടെ പേരും ചേര്‍ത്തതെന്ന് കാരി പറഞ്ഞു. ബുധനാഴ്‌ചയാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ച വിവരം പ്രധാന മന്ത്രിയുടെ വക്താവ് ലോകത്തോട് പങ്കുവച്ചത്. കൊവിഡ്‌ ബാധിതനായി ബോറിസ് ജോണ്‍സണ്‍ ഞായറാഴ്‌ചയാണ് ആശുപത്രി വിട്ടത്. വളരെക്കാലമായി സൗഹൃദത്തിലായിരുന്ന ഇരുവരും കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരവും സമ്മറില്‍ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന കാര്യവും ട്വിറ്ററിലൂടെ അറിയിച്ചത്. വിവാഹം കഴിക്കാതെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന ആദ്യത്തെ പങ്കാളികളാണ് അമ്പത്തിയഞ്ചുകാരനായ ബോറിസും മുപ്പത്തിരണ്ട് വയസുകാരിയായ കാരി സിമണ്ട്‌സും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.