ഇറ്റലി: ഇറ്റലിയിൽ 12,916 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇരുപതിലധികം പ്രദേശങ്ങൾ അതിതീവ്ര മേഖലയായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. പുതിയ കണക്കുകളനുസരിച്ച് രാജ്യത്ത് 2.87 കോടി ജനങ്ങൾ രോഗമുക്തി നേടുകയും 108,350 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. മാർച്ച് 26നാണ് ആരോഗ്യ മന്ത്രി റൊബെർട്ടോ സ്പെരാന്‍സ വൈറസ് പടരുന്നതിന്‍റെ തീവ്രത അളക്കാനായി ഓരോ പ്രദേശങ്ങളെയും വിവിധ കളർ സോണുകളായി തിരിച്ചത്. ഇതിൽ മഞ്ഞ നിറം തീവ്രത വളരെ കുറഞ്ഞ പ്രദേശവും, ഓറഞ്ച് നിറം നേരിയ തീവ്രതയും, ചുവപ്പ് നിറം അതിതീവ്ര പ്രദേശവുമായാണ് തിരിച്ചിരിക്കുന്നത്. കലബാരിയ, ടുസ്‌കാണി, വാല്ലെ ദാ അവോസ്ത എന്നിവയാണ് പുതിയതായി ചുവപ്പ് മേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങൾ.
ഇറ്റലിയിൽ 12,916 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഇറ്റലി
2.87 കോടി ജനങ്ങൾ രോഗമുക്തി നേടിയതായും 108,350 പേർ കൊവിഡ് ബാധിച്ച് മരിച്ചതായുമാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്
![ഇറ്റലിയിൽ 12,916 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Italy reports almost 13,000 new COVID-19 cases COVID19 ഇറ്റലിയിൽ പതിമൂവായിരം കടന്ന് പുതിയ കൊവിഡ് രോഗികൾ ഇറ്റലി കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11208323-772-11208323-1617079210478.jpg?imwidth=3840)