ETV Bharat / international

ഇന്ത്യയില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധിതമാക്കി ഐറിഷ് സര്‍ക്കാര്‍

author img

By

Published : May 1, 2021, 6:18 PM IST

ഇന്ത്യയെ കൂടാതെ ജോർജിയ, ഇറാൻ, മംഗോളിയ, കോസ്റ്റാറിക്ക എന്നിവയാണ് മെയ് 4 മുതൽ അയർലന്‍ഡ് നിർബന്ധിത ക്വാറന്‍റൈന്‍ പട്ടികയിൽ ഉൾപ്പെടുത്തിയ മറ്റ് രാജ്യങ്ങൾ.

Ireland mandatory quarantine list India added to Ireland mandatory quarantine list mandatory quarantine list of ireland mandatory quarantine in ireland india ireland india covid crisis india covid situation Ireland mandatory hotel quarantine list India added to Ireland's mandatory quarantine list from May 4 quarantine Ireland May 4 India ഇന്ത്യയില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധിതമാക്കി ഐറിഷ് സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്‍റൈന്‍ ഐറിഷ് സര്‍ക്കാര്‍ ഇന്ത്യ ക്വാറന്‍റൈന്‍
ഇന്ത്യയില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധിതമാക്കി ഐറിഷ് സര്‍ക്കാര്‍

ലണ്ടന്‍: ഇന്ത്യയിൽ നിന്നും അയർലൻഡിലേക്ക് എത്തുന്നവർ നിർബന്ധമായും ഹോട്ടൽ ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് കർശനമായ നിർദ്ദേശം പുറപ്പെടുവിച്ചു. മെയ് 4 മുതലാണ് ഈ തീരുമാനം നടപ്പിൽ വരുത്തുകയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി സ്റ്റീഫൻ ഡോണെല്ലി പറഞ്ഞു. ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡിന്‍റെ പുതിയ വകഭേദം ഇപ്പോൾ തന്നെ അയർലണ്ടിൽ എട്ട് പേർക്ക് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഒരു മുൻകരുതൽ എന്ന നിലയിലാണ് ഐറിഷ് സർക്കാരിന്‍റെ തീരുമാനം. എന്നിരുന്നാലും ഇന്ത്യയിൽ നിന്നും അയർലൻഡിലേക്ക് എത്തുന്നവർക്ക് ക്വാറന്‍റൈന്‍ ഒഴിവാക്കാനുമുള്ള ഒട്ടേറേ വ്യവസ്ഥകൾ ഇപ്പോഴും നിയമത്തിലുണ്ട്.

പൂർണ്ണമായും വാക്സിൻ സ്വീകരിച്ചെങ്കിൽ രേഖകൾ സമർപ്പിച്ചാൽ ഹോട്ടൽ ക്വാറന്‍റൈന്‍ ഒഴിവാക്കാം. ഫൈസർ, ആസ്ട്രാസെനെക്ക (കൊവിഷീൽഡ്) മൊഡേണ, ജോൺസൺ ആന്‍റ് ജോൺസൺ എന്നീ വാക്സിനുകൾ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ഒഴിവാക്കാം. ജനിച്ച് 28 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളുമായി എത്തുന്ന മാതാപിതാക്കൾക്ക് ഇളവുകൾ ലഭ്യമാണ്. സെൽഫ് ക്വാറന്‍റൈനും യാത്രയ്ക്ക് മുൻപ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇവർ എടുത്തിരിക്കണം. ഔദ്യോഗിക ജോലികൾ നിറവേറ്റാൻ എത്തുന്നവർക്കും മറ്റു ജോലിയുടെ ഭാഗമായി വരുന്ന ഹ്രസ്വകാല സന്ദർശകർക്കും ക്വാറന്‍റൈനില്‍ ഇരിക്കേണ്ട ആവശ്യമില്ല. ഇന്ത്യയെ കൂടാതെ ജോർജിയ, ഇറാൻ, മംഗോളിയ, കോസ്റ്റാറിക്ക എന്നിവയാണ് മെയ് 4 മുതൽ അയർലന്‍ഡ് നിർബന്ധിത ക്വാറന്‍റൈന്‍ പട്ടികയിൽ ഉൾപ്പെടുത്തിയ മറ്റ് രാജ്യങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.