ലണ്ടൻ: തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ 40 അടി നീളമുള്ള ഫിൻ തിമിംഗലം കരക്കടിഞ്ഞു. എസെക്‌സ് കടൽതീരത്താണ് ഭീമൻ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞത്. പ്രദേശത്ത് നിയന്ത്രണം കർശനമാക്കിയതായും തിമിംഗലത്തെ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും എസെക്‌സ് പൊലീസ് അറിയിച്ചു.
നീലത്തിമിംഗലത്തിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സസ്‌തനിയാണ് ഫിൻ തിമിംഗലം. 'റേസർബാക്ക്' എന്ന വിളിപ്പേരുള്ള ഫിൻ തിമിംഗലങ്ങൾ ഇപ്പോൾ വംശനാശ ഭീഷണിയിലാണ്.