ബെർലിൻ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജർമനിയിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏപ്രിൽ 18 വരെ നീട്ടിയേക്കുമെന്ന് ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ അറിയിച്ചു. ഈസ്റ്റര്‍ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഓൺലൈൻ വഴി നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിനെതിരെയുള്ള തുടർനടപടികളെ കുറിച്ച് പ്രാദേശിക നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ഏപ്രില്‍ 18 വരെ നീട്ടാന്‍ തീരുമാനമായത്.
ജർമനിയിൽ കൊവിഡ് നിയന്ത്രണങ്ങൾ തുടരും - lockdown
ഈസ്റ്റര്‍ ദിനാഘോഷങ്ങൾ ഓൺലൈൻ വഴി നടത്തും