ലണ്ടൻ: കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയോട് ( ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെട്ട് ജി 7 ഉച്ചകോടി. സമയബന്ധിതവും സുതാര്യവുമായ ഒരു അന്വേഷണം വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് ചൈനയിൽ നടത്തണമെന്ന് ഉച്ചകോടി ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. ഇന്‍റർനാഷണൽ ഹെൽത്ത് റെഗുലേഷൻസ് 2005 പൂർണമായും നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കന്മാർ ഉച്ചകോടിയിൽ അഭിപ്രായപ്പെട്ടു.
Also Read:സിനോഫാം വാക്‌സിൻ : ചൈനയുമായി കരാറിലേര്‍പ്പെട്ട് ബംഗ്ലാദേശ്
കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള രണ്ടാംഘട്ട പഠനവും ഡബ്ല്യുഎച്ച്ഒ നടത്തണമെന്ന് ജി7 നേതാക്കൾ ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച അമേരിക്കയും യുകെയും കൊവിഡ് വൈറസിന്‍റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ചൈനയിലെ വുഹാനിൽ വൈറസ് റിപ്പോർട്ട് ചെയ്‌ത് ഒന്നര വർഷം കഴിഞ്ഞിട്ടും കൃത്യമായി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.