പാരീസ്: ഫ്രാൻസിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്‍റെ ആദ്യ പടിയായി സ്റ്റോറുകളുടെയും ഹെയർസലൂണുകളുടെയും പ്രവർത്തനം പുനരാരംഭിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനാലാണ് പുതിയ തീരുമാനം. ഈ ആഴ്ച ആരംഭത്തോടെ കൊവിഡിന്‍റെ രണ്ടാംഘട്ടം രാജ്യം മറികടന്നതായും അതിനാല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി ഇളവ് നല്‍കുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഒക്ടോബർ 30ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. അതേസമയം, പ്രവർത്തനം പുനരാരംഭിക്കുന്ന സ്റ്റോറുകൾ കർശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനൊരുങ്ങി ഫ്രാൻസ് - കൊവിഡ് നിയന്ത്രണങ്ങൾ
കൊവിഡിന്‍റെ രണ്ടാംഘട്ടം രാജ്യം മറികടന്നതായും അതിനാല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി ഇളവ് നല്‍കുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു