ജനീവ : മറ്റു രാജ്യാതിർത്തികൾ അടച്ചിടുന്നത് ചൈനയിൽ നിന്നുള്ള കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ചൈനയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം പല രാജ്യങ്ങളും തടഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ അതിർത്തികൾ അടച്ച് ചൈനയിൽ നിന്നുള്ള വരവ് നിരോധിച്ചുകൊണ്ട് വൈറസ് തടയാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ വിപരീത ഫലം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മിയർ മുന്നറിയിപ്പ് നൽകി.
-
LIVE: Press conference on the Emergency Committee meeting on #2019nCoV https://t.co/hTQam7RWc9
— World Health Organization (WHO) (@WHO) January 30, 2020 " class="align-text-top noRightClick twitterSection" data="
">LIVE: Press conference on the Emergency Committee meeting on #2019nCoV https://t.co/hTQam7RWc9
— World Health Organization (WHO) (@WHO) January 30, 2020LIVE: Press conference on the Emergency Committee meeting on #2019nCoV https://t.co/hTQam7RWc9
— World Health Organization (WHO) (@WHO) January 30, 2020
യാത്രികർക്ക് ഔദ്യോഗിക മാർഗമില്ലാതെ വരുന്ന സാഹചര്യത്തിൽ അവർ അനൗദ്യോഗിക പാതകൾ തെരഞ്ഞെടുക്കും. ഇത് വലിയ ദുരന്തങ്ങൾക്ക് കാരണമാകും. എന്നാൽ ഇത് നിയന്ത്രിക്കാനുള്ള ഒരേയൊരു മാർഗം യാത്രികർക്ക് ഔദ്യോഗിക പാതകൾ അനുവദിക്കുകയും രോഗ പരിശോധന നടത്തുകയുമാണ്. അതുകൊണ്ട് ദയവായി ഇതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ക്രിസ്റ്റ്യൻ ലിൻഡ്മിയർ കൂട്ടിച്ചേർത്തു. അതിർത്തികൾ അടയ്ക്കുന്നത് വഴി രാജ്യത്തെ ആളുകളുമായുള്ള സമ്പർക്കം നഷ്‌ടപ്പെടും. ഇത് മൂലം നിലവിലെ രാജ്യത്തിന്‍റെ അവസ്ഥ അറിയാൻ കഴിയില്ലെന്നും ഇത് വലിയ അപകടങ്ങളിലേക്ക് വഴിവെക്കുമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മിയർ ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
-
.@WHO doesn’t recommend limiting trade & movement.
— Tedros Adhanom Ghebreyesus (@DrTedros) January 31, 2020 " class="align-text-top noRightClick twitterSection" data="
Travel restrictions can cause more harm than good by hindering info-sharing & medical supply chains & harming economies. We urge countries & companies to make evidence-based, consistent decisions. https://t.co/ksxOV6sbDN
">.@WHO doesn’t recommend limiting trade & movement.
— Tedros Adhanom Ghebreyesus (@DrTedros) January 31, 2020
Travel restrictions can cause more harm than good by hindering info-sharing & medical supply chains & harming economies. We urge countries & companies to make evidence-based, consistent decisions. https://t.co/ksxOV6sbDN.@WHO doesn’t recommend limiting trade & movement.
— Tedros Adhanom Ghebreyesus (@DrTedros) January 31, 2020
Travel restrictions can cause more harm than good by hindering info-sharing & medical supply chains & harming economies. We urge countries & companies to make evidence-based, consistent decisions. https://t.co/ksxOV6sbDN
യുഎൻ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും അന്താരാഷ്ട്ര വ്യാപാരങ്ങളിലോ, യാത്രകളിലോ നിയന്ത്രണമേർപ്പെടുത്തിയിട്ടില്ലെന്നും ലിൻഡ്മിയർ വ്യക്തമാക്കി. ചൈനയിൽ 213 പേർ കൊല്ലപ്പെടുകയും പതിനായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിലവൽ ഇരുപതോളം രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.