ഒട്ടാവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയ ട്രൂഡോക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. യുകെയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് വന്ന ശേഷമാണ് സോഫി ട്രൂഡോയില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. നിരീക്ഷണത്തില്‍ കഴിയുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. അതേസമയം അദ്ദേഹത്തിന്‍റെ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. സോഫിയ നിരീക്ഷണത്തില്‍ തുടരുമെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സോഫിയ ട്രൂഡോയുമായി നേരിട്ട് ഇടപഴകിയവരും നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗബാധ സംശയിക്കുന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാണെങ്കിലും ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയും മറ്റ് മന്ത്രിമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. സോഫിയ ട്രൂഡോക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരുമായി അടുത്ത് ഇടപഴകിയ വ്യക്തിളേയും നിരീക്ഷണത്തിലാക്കി.