ഇക്വഡോര്‍ എംബസിയില്‍ വിളിച്ച് വരുത്തിയാണ് അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 2012 മുതല്‍ അഭയം നല്‍കിയിരുന്ന ഇക്വഡോർ ജൂലിയന്‍ അസാന്‍ജിനുള്ള സംരക്ഷണം പിൻവലിച്ചിരുന്നു. കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് വെസ്റ്റ്മിനിസ്റ്റര്‍ കോടതി അസാന്‍ജിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. സ്വീഡനില്‍ ഉയര്‍ന്ന ലൈംഗികാരോപണത്തെ തുടര്‍ന്ന് അസാന്‍ജ് ഇക്വഡോറിന്‍റെ സംരക്ഷണത്തിലായിരുന്നു. നേരത്തേ ഇക്വഡോര്‍ പ്രസിഡന്‍റ് ലെനിന്‍ മോറീനോയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇക്വഡോറുമായുള്ള അസാന്‍ജിന്‍റെ ബന്ധം വഷളായിരുന്നു. അസാന്‍ജെയുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന അച്ചടക്ക ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഇതുവരെ നല്‍കി വരുന്ന സംരക്ഷണം പിന്‍വലിക്കുകയാണെന്ന് ഇക്വഡോര്‍ പ്രസിഡന്‍റ് ലെനിന്‍ മോറീനോ ട്വിറ്ററില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഇക്വഡോര്‍ ഇന്‍റര്‍നെറ്റ് സൗകര്യവും നിര്‍ലാത്തലാക്കിയതോടെ ബ്രിട്ടന്‍റെ ഭാഗത്ത് നിന്നുള്ള നടപടികള്‍ വേഗത്തിലാകുകയായിരുന്നു. അമേരിക്കയുടെ നീതിന്യായ വിഭാഗം നാല്പത്തിയേഴുകാരനായ അസാന്‍ജെയ്ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. 2010ല്‍ യുഎസ് സര്‍ക്കാരിന്‍റെ നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്സില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ അന്വേഷണം നേരിടുന്ന അസാന്‍ജ് കഴിഞ്ഞ 7 വര്‍ഷമായി ഇക്വഡോറിന്‍റെ സംരക്ഷണത്തിലായിരുന്നു.
വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ലണ്ടനില്‍ അറസ്റ്റില്‍ - uk
ഇക്വഡോര്‍ സര്‍ക്കാരിന്‍റെ സംരക്ഷണം പിന്‍വലിച്ചതിന് പിന്നാലെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെത്തിയാണ് അറസ്റ്റ്