ETV Bharat / international

കൊവിഡ് രോഗമുക്തനായ ബോറിസ് ജോണ്‍സണ്‍ ചുമതലയിലേക്ക് തിരിച്ചെത്തുന്നു - ബോറിസ് ജോണ്‍സണ്‍ വാർത്ത

കൊവിഡ് 19 ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്

Boris Johnson news  covid news  Downing Street news  ഡൗണ്‍ സ്‌ട്രീറ്റ് വാർത്ത  ബോറിസ് ജോണ്‍സണ്‍ വാർത്ത  കൊവിഡ് വാർത്ത
ബോറിസ് ജോണ്‍സണ്‍
author img

By

Published : Apr 19, 2020, 10:26 PM IST

ലണ്ടന്‍: കൊവിഡ് ബാധയില്‍ നിന്നും മുക്തനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്‍റെ ചുമതലകളിലേക്ക് തിരിച്ചുവന്നു. ആശുപത്രിവിട്ട ബോറിസ് ജോണ്‍സണ്‍ നിലവില്‍ കിഴക്കന്‍ ഇംഗ്ലണ്ടിലെ വസതിയായ ചെക്കേഴ്‌സിലാണ് ഉള്ളത്. മന്ത്രിസഭക്കും വിദേശകാര്യ സെക്രട്ടറിക്കും അടക്കം പ്രധാനമന്ത്രി വീട്ടിലിരുന്ന് നിർദേശങ്ങൾ നല്‍കുന്നതായി സണ്‍ഡേ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്‌തു. അടുത്ത ദിവസം ഓഫീസില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം മുഴുവന്‍ ചുമതലയും ഏറ്റെടുക്കുമെന്നാണ് സൂചന.

ആശുപത്രി വിട്ടശേഷം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നാണ് സൂചന. ബ്രിട്ടനില്‍ ഇതിനകം കൊവിഡ് ബാധിച്ച് 15,464 പേർ മരിച്ചു. അതേസമയം കഴിഞ്ഞ മാർച്ച് 23 മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.