ETV Bharat / international

അയയാതെ മഹാമാരി ; കഴിഞ്ഞാഴ്‌ച മാത്രം റിപ്പോർട്ട് ചെയ്‌തത് രണ്ട് കോടി പത്ത് ലക്ഷം കേസുകള്‍

ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിവാര കൊവിഡ് കേസുകളാണ് കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്.

COVID  coronavirus  WHO  UN health agency  World Health Organisation  ലോകത്തെ പ്രതിവാര കൊവിഡ് നിരക്ക്  കൊവിഡില്‍ ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍  ലോകത്തെ ഒമിക്രോണ്‍ സാഹചര്യം
കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത് രണ്ട് കോടി പത്ത് ലക്ഷം കൊവിഡ് കേസുകള്‍
author img

By

Published : Jan 27, 2022, 10:15 AM IST

ജനീവ: കഴിഞ്ഞയാഴ്ച ലോകത്ത് രണ്ട് കോടി പത്ത് ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിവാര കണക്കാണിത്. 50,000 കൊവിഡ് മരണങ്ങളും കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോര്‍ട്ട് ചെയ്തു. പുതിയ കൊവിഡ് രോഗികള്‍ അഞ്ച് ശതമാനം വര്‍ധിച്ചു. എന്നാല്‍ വര്‍ധനവിന്‍റെ തോത് കുറഞ്ഞ് വരുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ലോകത്തിന്‍റെ പകുതി ഭാഗങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി.

കൊവിഡ് രോഗികളില്‍ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് മേഖലയിലാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടികാട്ടി. 39 ശതമാനത്തിന്‍റെ വര്‍ധനവാണ് അവിടെ രേഖപ്പെടുത്തിയത്. 36 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖല രണ്ടാം സ്ഥാനത്താണ്. മിഡില്‍ ഈസ്റ്റ് ,തെക്ക് കിഴക്കന്‍ ഏഷ്യ, അമേരിക്ക എന്നീ മേഖലകളില്‍ കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചു. എന്നാല്‍ ലോകത്തിന്‍റെ മറ്റ് മേഖലകളില്‍ കൊവിഡ് മരണങ്ങള്‍ കുറഞ്ഞെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

കൊവിഡ് മഹമാരി അതിന്‍റെ അന്തിമഘട്ടത്തിലാണ് എന്ന അഭിപ്രായത്തെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയോസ് തള്ളികളയുന്നു. കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദങ്ങള്‍ ഉണ്ടാവാനുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്‍റെ പല ഭാഗങ്ങലിലും കൊവിഡ് വാക്സീന്‍ സ്വികരിക്കാത്ത ധാരളം ആളുകള്‍ ഉള്ളതാണ് ഇത്തരത്തിലൊരു സാഹചര്യം സൃഷ്‌ടിക്കുന്നത്. ഒരോ രാജ്യത്തേയും 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്സീന്‍ ലഭ്യമാക്കാന്‍ സാധിച്ചാല്‍, മഹാമാരിയുടെ രൂക്ഷതയില്‍ നിന്നും രക്ഷപ്പെടാന്‍ ലോകത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിലെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത് ഈ മാസം ആദ്യമായിരുന്നു. 23 പേരെ പരിശോധിച്ചാല്‍ ഒരാള്‍ക്ക് കൊവിഡ് ഉണ്ടാകുമെന്നാണ് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ കണക്കാക്കുന്നത്. ഈ ഗവേഷകര്‍ പറയുന്നത് ഒമിക്രോണ്‍ കാരണം രോഗം ഗുരുതരമാകുന്ന സ്ഥിതി വളരെ വിരളമെന്നാണ്. അതെസമയം മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന്‍റെ വ്യാപന ശേഷി കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.

ALSO READ:Kerala Covid Update: സംസ്ഥാനത്ത് 49,771 പേര്‍ക്ക് കൊവിഡ്; 63 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.