മുംബൈ : യുക്രൈനില്‍ നിന്ന് 182 ഇന്ത്യൻ പൗരരുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം മുംബൈയിലെത്തി. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള ഏഴാമത്തെ വിമാനമാണിത്. മടങ്ങിയെത്തിയവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. റൊമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്ന് പുറപ്പെട്ട വിമാനം മുംബൈയില്‍ രാവിലെ 7.40ന് എത്തിയതായി എയർലൈൻ വക്താവ് അറിയിച്ചു.
ബുക്കാറസ്റ്റിൽ നിന്ന് കുവൈറ്റ് വഴിയാണ് AI എക്‌സ്‌പ്രസ് ഫ്ലൈറ്റ് IX-1202 മുംബൈയില്‍ എത്തിയത്. ഫെബ്രുവരി 27ന് ശേഷം യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ബുക്കാറസ്റ്റിൽ നിന്ന് മുംബൈയില്‍ വന്നിറങ്ങിയ രണ്ടാമത്തെ വിമാനമാണിത്.
-
#OperationGanga advances to its seventh flight.
— Dr. S. Jaishankar (@DrSJaishankar) February 28, 2022 " class="align-text-top noRightClick twitterSection" data="
182 Indian nationals have started the journey to Mumbai from Bucharest. https://t.co/hiS55lifro
">#OperationGanga advances to its seventh flight.
— Dr. S. Jaishankar (@DrSJaishankar) February 28, 2022
182 Indian nationals have started the journey to Mumbai from Bucharest. https://t.co/hiS55lifro#OperationGanga advances to its seventh flight.
— Dr. S. Jaishankar (@DrSJaishankar) February 28, 2022
182 Indian nationals have started the journey to Mumbai from Bucharest. https://t.co/hiS55lifro
Also read: യുക്രൈൻ - റഷ്യ ആദ്യ ഘട്ട ചർച്ച അവസാനിച്ചു; രണ്ടാംഘട്ടം വരും ദിവസങ്ങളില്‍
യുക്രൈനില്‍ നിന്ന് വിമാന സര്‍വീസ് നടത്താനാവാത്ത സാഹചര്യത്തില്‍ അതിര്‍ത്തി രാജ്യങ്ങളായ റോമേനിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ എത്തിച്ച് അവിടെ നിന്നാണ് വിമാനം വഴി നാട്ടില്‍ എത്തിക്കുന്നത്. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്ര മന്ത്രിമാരെ യുക്രൈന്‍റെ അയല്‍ രാജ്യങ്ങളിലേക്ക് ഇന്ത്യ അയച്ചിട്ടുണ്ട്.