മോസ്ക്കോ: റഷ്യയുടെ തലസ്ഥാന നഗരിയില്‍ ഒമ്പത് കൊവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് മരിച്ചത്. ഇതോടെ മോസ്ക്കോയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,398 ആയി.
മരിച്ച ഒമ്പത് പേര്‍ക്കും ന്യുമോണിയ ബാധിച്ചിരുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു. വെള്ളിയാഴ്ച 14 കൊവിഡ് മരണങ്ങളാണ് മോസ്ക്കോയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച രാഷ്ട്രങ്ങളുടെ പട്ടികയില്‍ നാലാമതാണ് റഷ്യ.