ഏതൻസ് : ഗ്രീസിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ശനിയാഴ്ച 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്‍റർ അറിയിച്ചു. അയോനീന നഗരത്തിന് 46 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം കണ്ടെത്തിയത്. ഭൂചലനത്തിൽ ഇരകളായവരെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആഫ്രിക്കൻ, യുറേഷ്യൻ ഫലകങ്ങൾ തമ്മിലുള്ള അതിർത്തിയാണ് മെഡിറ്ററേനിയൻ കടലെന്നതിനാൽ ഇതിനോട് ചേർന്ന് കിടക്കുന്ന ഗ്രീസ് ഭൂകമ്പത്തിന് സജീവമായ പ്രദേശമാണ്. ഗ്രീസിലെ ഭൂകമ്പ പ്രവർത്തനത്തിന്‍റെ ഫലമായി ബിസി രണ്ടാം സഹസ്രാബ്ദത്തിൽ സാന്‍റോറിനി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിരിന്നു. ഇത് വലിയ സുനാമി തരംഗങ്ങൾക്ക് കാരണമാവുകയും മിനോവാൻ നാഗരികതയുടെ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
ഗ്രീസിൽ ഭൂചലനം; ആളപായമുള്ളതായി റിപ്പോർട്ടില്ല - ഗ്രീസിൽ ഭൂചലനം
ഭൂചലനത്തിൽ ഇരകളായവരെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഏതൻസ് : ഗ്രീസിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ശനിയാഴ്ച 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്‍റർ അറിയിച്ചു. അയോനീന നഗരത്തിന് 46 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം കണ്ടെത്തിയത്. ഭൂചലനത്തിൽ ഇരകളായവരെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആഫ്രിക്കൻ, യുറേഷ്യൻ ഫലകങ്ങൾ തമ്മിലുള്ള അതിർത്തിയാണ് മെഡിറ്ററേനിയൻ കടലെന്നതിനാൽ ഇതിനോട് ചേർന്ന് കിടക്കുന്ന ഗ്രീസ് ഭൂകമ്പത്തിന് സജീവമായ പ്രദേശമാണ്. ഗ്രീസിലെ ഭൂകമ്പ പ്രവർത്തനത്തിന്‍റെ ഫലമായി ബിസി രണ്ടാം സഹസ്രാബ്ദത്തിൽ സാന്‍റോറിനി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിരിന്നു. ഇത് വലിയ സുനാമി തരംഗങ്ങൾക്ക് കാരണമാവുകയും മിനോവാൻ നാഗരികതയുടെ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
TAGGED:
ഗ്രീസിൽ ഭൂചലനം