ETV Bharat / international

ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമാക്കി റഷ്യ - russia ukraine war

യുക്രൈനിലെ ഖാർകിവ്, സുമി എന്നിവിടങ്ങളിൽ നിന്ന് റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലേക്കാണ് വിദ്യാർഥികളെ മാറ്റുന്നത്.

130 Russian buses to evacuate Indian students  130 Russian buses ready to evacuate Indian students stranded in ukraine  ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമാക്കി റഷ്യ  യുക്രൈനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ ഒഴിപ്പിക്കാൻ റഷ്യൻ ബസ്  ഖാർകിവ് സുമി എന്നിവിടങ്ങളിൽ നിന്ന് ബെൽഗൊറോഡ് മാറ്റും  റഷ്യ ഒഴിപ്പിക്കൽ നടപടി  റഷ്യ യുക്രൈൻ യുദ്ധം  russia ukraine war  russia evacuation
ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമാക്കി റഷ്യ
author img

By

Published : Mar 4, 2022, 2:11 PM IST

മോസ്‌കോ: ഇന്ത്യൻ വിദ്യാർഥികളെയും മറ്റ് വിദേശികളെയും യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്നതിനായി 130 ബസുകൾ റഷ്യ സജ്ജമാക്കിയതായി റഷ്യൻ നാഷണൽ ഡിഫൻസ് കൺട്രോൾ സെന്‍റർ തലവൻ കേണൽ ജനറൽ മിഖായേൽ മിസിന്‍റ്‌സെവ് വ്യാഴാഴ്‌ച അറിയിച്ചു. യുക്രൈനിലെ ഖാർകിവ്, സുമി എന്നിവിടങ്ങളിൽ നിന്ന് റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലേക്കാണ് വിദ്യാർഥികളെ മാറ്റുന്നത്.

വ്യാഴാഴ്‌ച രാവിലെ ആറ് മണി മുതൽ പുറപ്പെടുന്ന ബസുകൾ ബെൽഗൊറോഡ് മേഖലയിലെ നെഖോട്ടെവ്‌ക, സുഡ്‌ജ അതിർത്തികളിലേക്ക് ഇന്ത്യൻ വിദ്യാർഥികളെയും മറ്റ് വിദേശ പൗരരെയും എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഇവിടെ നിന്നും തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് എത്തിക്കാൻ റഷ്യൻ സൈനിക വിമാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതായി കേണൽ മിസിന്‍റ്‌സെവ് വ്യക്തമാക്കി.

ഈ ചെക്ക്‌പോസ്റ്റുകളിൽ ഭക്ഷണവും താത്കാലിക വിശ്രമത്തിനുമുള്ള സൗകര്യവും ഒരുക്കിയതായും റിപ്പോർട്ടുണ്ട്. കൂടാതെ മെഡിസിൻ സൗകര്യത്തിനായി മൊബൈൽ ക്ലിനിക്കുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് റഷ്യൻ വാർത്താ ഏജൻസി അറിയിച്ചു.

ALSO READ:യുക്രൈൻ ആണവ നിലയത്തിലെ തീയണച്ചു; ആളപായമില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.