ന്യൂഡല്‍ഹി: കശ്‌മീര്‍ വിഷയത്തില്‍ അമേരിക്കയുടെ മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി നേരില്‍ കണ്ട് ഇക്കാര്യം സംസാരിച്ചു.
കശ്‌മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായുള്ള പ്രശ്‌നം പരിഹരിക്കാനുള്ള വിദേശരാജ്യങ്ങളുടെ സഹായം ഇന്ത്യ പല തവണ തള്ളിയതാണ്. കശ്‌മീര്‍ ആഭ്യന്തര പ്രശ്നമാണെന്നും പാക്കിസ്ഥാനുമായി മാത്രമേ ചര്‍ച്ചക്കുള്ളുയെന്നാണ് ഇന്ത്യയുടെ നിലപാട്. കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്ക വീണ്ടും സന്നദ്ധത അറിച്ചതോടെയാണ് ഇന്ത്യ മറുപടി നല്‍കിയത്.കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോടാണ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാല്‍ കശ്‌മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയാറാണെന്ന് അറിയിച്ചത്. ട്രംപിന്‍റെ വാഗ്‌ദാനം പാക്കിസ്ഥാന്‍ സ്വാഗതം ചെയ്തിരുന്നു.