ETV Bharat / international

സിറിയയിലെ ആയുധ സംഭരണ കേന്ദ്രം തകര്‍ത്ത് അമേരിക്ക - latest news on us military

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിന്‍റെ ഭാഗമായാണ് അമേരിക്കയുടെ തന്നെ ആയുധസംഭരണശാല അമേരിക്കന്‍സൈന്യം വ്യോമാക്രമണം നടത്തി നശിപ്പിച്ചത്

സിറിയിയിലെ ആയുധ സംഭരണ കേന്ദ്രം തകര്‍ത്ത് അമേരിക്ക
author img

By

Published : Oct 17, 2019, 11:05 AM IST

വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കന്‍ യുദ്ധോപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തി. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. സിറിയയില്‍ നിന്ന് അമേരിക്കന്‍ സേന പിന്‍വാങ്ങുന്ന അവസരത്തില്‍ യുദ്ധോപകരണങ്ങളും മറ്റ് ആയുധങ്ങളും ലഫാർജ് സിമൻറ് ഫാക്ടറിയില്‍ സംഭരിച്ചിരുന്നു. ഈ ആയുധങ്ങള്‍ മറ്റ് സായുധ സംഘങ്ങളുടെ കൈകളില്‍ അകപ്പെടാതിരിക്കാനാണ് വ്യോമാക്രമണം നടത്തി നശിപ്പിച്ചതെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
തുർക്കിഷ് അതിർത്തിയോട് ചേർന്നുള്ള കോബാനിക്കും ഐൻ ഇസ്സയ്ക്കും ഇടയിലാണ് ലഫാർജ് സിമൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. സിറിയയിലെ ഐഎസ്ഐസ് ആസ്ഥാനവും ഇവിടെയായിരുന്നു.
കുർദിഷ് സേനയ്‌ക്കെതിരെ തുർക്കി സൈനിക ആക്രമണം നടത്തിയതിനെ തുടർന്ന് വടക്കുകിഴക്കൻ സിറിയയിൽ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.ഇതേ തുടർന്നാണ് അമേരിക്ക ആയുധസംഭരണ കേന്ദ്രങ്ങള്‍ നശിപ്പിച്ചത്.

Intro:Body:

ghgfhghgf

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.