ടോക്യോ: ജപ്പാനിൽ ഇരട്ട ഭൂചലനം. ഒരു മണിക്കൂർ ഇടവേളയിലാണ് രണ്ട് ഭൂചലനങ്ങളും സംഭവിച്ചത്. ജപ്പാന്‍റെ ദക്ഷിണ തീരത്ത് 5.6 റിക്ടർ സ്കെയിൽ തീവ്രതയിലും 6.3 റിക്ടർ സ്കെയിൽ തീവ്രതയിലുമായിരുന്നു ഭൂചലനം.
ഇന്ന് രാവിലെ 4.15ന് 35 കി.മീ ആഴത്തിൽ ആദ്യ ചലനം അനുഭവപ്പട്ടതായി യുഎസ്ജിഎസ് (യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വേ) അറിയിച്ചു.
മിയാസകി-ഷിയിലെ തെക്ക് കിഴക്ക് ദിശയിൽ 44 കി.മീ. കിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഒരു മണിക്കൂറിന് ശേഷം മറ്റൊരു ഭൂകമ്പവും ഇവിടെ രേഖപ്പെടുത്തി.
മിയാസകി- ഷിയിൽ 37 കി.മീ അകലെയാണ് രണ്ടാം ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. അത്യാഹിതങ്ങളും അപകടങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
പസഫിക് സമുദ്രത്തിലെ ബേസിൻ പ്രദേശത്ത് "റിങ് ഓഫ് ഫയർ" സ്ഥിതി ചെയ്യുന്നിടത്താണ് ജപ്പാൻ ഉൾപ്പെടുന്നത്. അതുകൊണ്ട് തന്നെ ആവർത്തിച്ചുള്ള ഭൂചലനങ്ങൾക്ക് ജപ്പാനിൽ സാധ്യത കൂടുതലാണ്. ജപ്പാന്‍റെ ചരിത്രത്തിൽ തന്നെ ഏറ്റവും ശക്തമായ ഭൂചലനം രേഖപ്പെടുത്തിയത് 2011ലാണ്. റിക്ടർ സ്കെയിലിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അതിഭീകരമായ സുനാമിയിലേക്ക് നയിച്ചു. വൻതോതിലുള്ള അത്യാഹിതങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചു. 15000ത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇരട്ട ഭൂചലനത്തിന് സാക്ഷിയായി വീണ്ടും ജപ്പാൻ
ജപ്പാന്‍റെ ദക്ഷിണ തീരത്ത് 5.6 റിക്ടർ സ്കെയിൽ തീവ്രതയിലും 6.3 റിക്ടർ സ്കെയിൽ തീവ്രതയിലുമായിരുന്നു ഭൂചലനം
ടോക്യോ: ജപ്പാനിൽ ഇരട്ട ഭൂചലനം. ഒരു മണിക്കൂർ ഇടവേളയിലാണ് രണ്ട് ഭൂചലനങ്ങളും സംഭവിച്ചത്. ജപ്പാന്‍റെ ദക്ഷിണ തീരത്ത് 5.6 റിക്ടർ സ്കെയിൽ തീവ്രതയിലും 6.3 റിക്ടർ സ്കെയിൽ തീവ്രതയിലുമായിരുന്നു ഭൂചലനം.
ഇന്ന് രാവിലെ 4.15ന് 35 കി.മീ ആഴത്തിൽ ആദ്യ ചലനം അനുഭവപ്പട്ടതായി യുഎസ്ജിഎസ് (യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വേ) അറിയിച്ചു.
മിയാസകി-ഷിയിലെ തെക്ക് കിഴക്ക് ദിശയിൽ 44 കി.മീ. കിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഒരു മണിക്കൂറിന് ശേഷം മറ്റൊരു ഭൂകമ്പവും ഇവിടെ രേഖപ്പെടുത്തി.
മിയാസകി- ഷിയിൽ 37 കി.മീ അകലെയാണ് രണ്ടാം ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. അത്യാഹിതങ്ങളും അപകടങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
പസഫിക് സമുദ്രത്തിലെ ബേസിൻ പ്രദേശത്ത് "റിങ് ഓഫ് ഫയർ" സ്ഥിതി ചെയ്യുന്നിടത്താണ് ജപ്പാൻ ഉൾപ്പെടുന്നത്. അതുകൊണ്ട് തന്നെ ആവർത്തിച്ചുള്ള ഭൂചലനങ്ങൾക്ക് ജപ്പാനിൽ സാധ്യത കൂടുതലാണ്. ജപ്പാന്‍റെ ചരിത്രത്തിൽ തന്നെ ഏറ്റവും ശക്തമായ ഭൂചലനം രേഖപ്പെടുത്തിയത് 2011ലാണ്. റിക്ടർ സ്കെയിലിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അതിഭീകരമായ സുനാമിയിലേക്ക് നയിച്ചു. വൻതോതിലുള്ള അത്യാഹിതങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചു. 15000ത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
https://www.aninews.in/news/world/asia/twin-quakes-jolts-japan-no-tsunami-warning-issued20190510063622/
Conclusion: