ETV Bharat / international

സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നവരെ വിചാരണ ചെയ്യുമെന്ന് മ്യാൻമറിലെ തൊഴിലാളി യൂണിയനുകൾ - മ്യാൻമർ സിവിൽ നിയമ ലംഘന പ്രസ്താനം

അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നവരെ വിചാരണ ചെയ്യണമെന്ന് കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് പ്രതിജ്ഞ എടുത്തതായി മ്യാൻമർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

civil disobedience movement in Myanmar  Confederation of Trade Unions of Myanmar  myanmar military coup  മ്യാൻമർ സൈനിക അട്ടിമറി  മ്യാൻമർ സിവിൽ നിയമ ലംഘന പ്രസ്താനം  മ്യാൻമറിലെ തൊഴിലാളി യൂണിയനുകൾ
സിവിൽ നിയമ ലംഘനങ്ങളെ പിന്തുണച്ച് മ്യാൻമറിലെ തൊഴിലാളി യൂണിയനുകൾ
author img

By

Published : Feb 10, 2021, 7:27 PM IST

യാങ്കൂൺ: മ്യാന്‍മറില്‍ സർക്കാർ ജീവനക്കാർക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിനുകളിലൊന്നാണിത് .സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നവരെ വിചാരണ ചെയ്യണമെന്ന് യൂണിയൻ പ്രതിജ്ഞ എടുത്തതായി മ്യാൻമർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

പ്രതിഷേധിക്കുന്ന ജീവനക്കാരെ രാജിവെക്കാൻ നിർബന്ധിക്കുന്ന അധികൃതരുടെ നടപടിയിൽ യൂണിയൻ അപലപിച്ചു. ഇത്തരത്തിൽ സൈന്യത്തിന്‍റെ ഭാഗത്ത് നിന്ന് അതിക്രമങ്ങൾ നേരിട്ട ജീവനക്കാർക്ക് സൗജന്യ ചികിത്സാ സഹായങ്ങൾ നൽകുമെന്നും യൂണിയൻ അറിയിച്ചു. ഈ മാസം ഒന്നാം തിയതി ആണ് മ്യാൻമർ സൈന്യം ആങ് സാൻ സ്യൂചി അടക്കമുള്ള പ്രധാന നേതാക്കളെയെല്ലാം തടവിലാക്കി രാജ്യത്തിന്‍റെ അധികാരം പിടിച്ചെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.