ETV Bharat / international

അഫ്‌ഗാനിസ്ഥാനില്‍ ഐഎസ് സ്വൈര്യവിഹാരം നടത്തുകയാണെന്ന് യുഎന്‍

author img

By

Published : Feb 9, 2022, 3:50 PM IST

ഐഎസിനെ ഭീഷണിയായി താലിബാന്‍ കാണുന്നുണ്ടെങ്കിലും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്

Terror groups enjoy greater freedom in Afghanistan than any time in recent history: UN report  is Khorasan in Afghanistan  un report on is  ഐഎസ്സിനെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട്  അഫ്ഗാനിസ്ഥാനിലെ ഐഎസ് ഖൊറസാന്‍  താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സുരക്ഷ സാഹചര്യങ്ങള്‍
അഫ്ഗാനിസ്ഥാനില്‍ ഐഎസ് സ്വര്യവിഹാരം നടത്തുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്

ഹൈദരാബാദ് : തീവ്രവാദി സംഘടനകള്‍ അഫ്‌ഗാനിസ്ഥാനില്‍ സ്വൈര്യവിഹാരം നടത്തുകയാണെന്ന് യു.എന്‍(യുണൈറ്റഡ് നേഷന്‍സ്) റിപ്പോര്‍ട്ട്. അഫ്‌ഗാനിസ്ഥാന്‍റെ ചരിത്രത്തില്‍ ഒരുകാലത്തും ഇത്രയും സ്വാതന്ത്ര്യം തീവ്രവാദി സംഘടനകള്‍ അനുഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തീവ്രവാദി സംഘടനകളെ നിയന്ത്രിക്കുന്നതിന് അഫ്‌ഗാനിസ്ഥാന്‍റെ ഭരണം കൈയാളുന്ന താലിബാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഐഎസ് ഭീകരര്‍, അതിര്‍ത്തി പങ്കിടുന്ന മധ്യേഷ്യയിലേയും ദക്ഷിണ ഏഷ്യയിലേയും രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം ഐഎസ്സിനെ വലിയ ഭീഷണിയായി താലിബാന്‍ കാണുന്നുമുണ്ട്. ഐഎസ് ഭീകരര്‍ ആഗോള സമാധാനത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളി അവലോകനം ചെയ്യുന്ന, യുഎന്‍ സെക്രട്ടറി ജനറലിന്‍റെ പതിനാലാമത്തെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങള്‍.

ഐഎസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അംഗരാജ്യങ്ങള്‍ക്ക് ആശങ്ക

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 15ന് തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതിന് ശേഷം അഫ്‌ഗാനിസ്ഥാനിലെ സുരക്ഷാസാഹചര്യം പാടെ മാറിയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. യുഎന്നിലെ അംഗരാഷ്ട്രങ്ങള്‍ക്ക് അഫ്‌ഗാനിസ്ഥാനിലെ വിദേശ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുണ്ട്.

അഫ്‌ഗാനിസ്ഥാനിലെ ഐഎസ്സിനെ നയിക്കുന്നത് സനാഉള്ള ഗഫാരിയാണ്. ഇയാള്‍ അഫ്‌ഗാന്‍ പൗരന്‍ തന്നെയാണ്. സനാഉള്ള ഗഫാരിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎന്‍ കഴിഞ്ഞ ഡിസംബറില്‍ ഉപരോധം ഏര്‍പ്പെടുത്തിയതാണ്.

കഴിഞ്ഞ ഓഗസ്റ്റ് 27ന് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ അഫ്‌ഗാനിസ്ഥാനിലെ ഐഎസ് ഭീകരരാണെന്ന് യുഎസ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഗഫാരിയാണെന്ന് യുഎസ് വിലയിരുത്തുന്നു. ഗഫാരിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു കോടി അമേരിക്കന്‍ ഡോളറാണ് ഈ കഴിഞ്ഞ തിങ്കളാഴ്ച യുഎസ് പ്രഖ്യാപിച്ചത്.

അനിശ്ചിതത്വം മുതലെടുത്ത് ഐഎസ് ഖൊറസാന്‍

ഐഎസ് ഖൊറസാന്‍(ഐഎസിന്‍റെ ഉപഘടകം) അഫ്‌ഗാനിസ്ഥാനില്‍ അനിശ്ചിതത്വം മുതലെടുക്കുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സംഘടന തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് പാര്‍ട്ടിയില്‍ നിന്നും തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്‍റില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നു. യുഎന്‍ അംഗരാജ്യങ്ങള്‍ വിലയിരുത്തുന്നത് ഐഎസ് ഖൊറാസാന്‍റെ അംഗബലം 2,200ല്‍ നിന്ന് 4,000മായി വര്‍ധിച്ചുവെന്നാണ്.

താലിബാന്‍ അഫ്‌ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുന്ന അവസരത്തില്‍ ജയിലുകള്‍ ആക്രമിച്ച് നിരവധി തീവ്രവാദികളായ തടവുകാരെ മോചിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ഐഎസ് ഖൊറാസാന്‍റെ അംഗങ്ങള്‍ വര്‍ധിച്ചത്. ഐഎസ് ഖൊറാസാന്‍ അംഗങ്ങളില്‍ പകുതിയോളം വിദേശ തീവ്രവാദികളാണെന്നാണ് ഒരംഗ രാജ്യം വിലയിരുത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കിഴക്കന്‍ അഫ്‌ഗാനിസ്ഥാനിലെ വളരെ ചെറിയ ഭൂഭാഗം മാത്രമേ ഐഎസ്സിന്‍റെ നിയന്ത്രണത്തില്‍ ഉള്ളൂ. എങ്കിലും കഴിഞ്ഞ ഓഗസ്റ്റ് 27ന് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ ഭീകരാക്രമണം പോലെയുള്ളവ നടത്താന്‍ അഫ്‌ഗാ നിസ്ഥാനില്‍ ഐഎസ്സിന് ശേഷിയുണ്ടെന്ന്‌ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 180 പേരാണ് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷവും ഷിയ വിഭാഗങ്ങള്‍ക്കെതിരേയും താലിബാന്‍ അംഗങ്ങള്‍ക്ക് എതിരെ പോലും ഐഎസ് അഫ്‌ഗാനിസ്ഥാനില്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

ശക്തിപ്രാപിക്കുന്ന ഐഎസ് ഉപവിഭാഗങ്ങള്‍

ആഗോള അടിസ്ഥാനത്തില്‍ 2021ന്‍റെ രണ്ടാം പകുതിയില്‍ ഐഎസിന് അതിന്‍റെ നിരവധി ഉന്നത നേതാക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതേകാലയളവില്‍ ഐഎസിന്‍റെ ആഫ്രിക്കയിലെ ഉപവിഭാഗങ്ങള്‍ നിരവധി ആക്രമണങ്ങള്‍ നടത്തി.

അഫ്‌ഗാന്‍ തീവ്രവാദി സംഘടനകളുടെ സുരക്ഷിത താവളമായി മാറുമോ എന്നുള്ള ആശങ്ക ദക്ഷിണ പൂര്‍വേഷ്യയിലെ അംഗരാജ്യങ്ങള്‍ക്കുണ്ട്. അതേപോലെ താലിബാന്‍റെ വിജയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സമൂഹമാധ്യമങ്ങളിലൂടെയുള്ള സന്ദേശങ്ങള്‍ വഴി മറ്റ് തീവ്രവാദ സംഘടനകള്‍ ആളുകളെ റിക്രൂട്ട് ചെയ്യുമോ എന്ന ആശങ്കയും ഈ മേഖലയിലുള്ള രാജ്യങ്ങള്‍ പങ്കുവച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്തോനേഷ്യയും ഫിലിപ്പെയ്ന്‍സും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നല്ല പുരോഗതിയുണ്ടായി എന്ന് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തീവ്ര ആശയങ്ങളില്‍ പ്രചോദിതരായി നടക്കുന്ന ഒറ്റയാള്‍ ആക്രമണങ്ങളിലെ ആശങ്ക ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.