കാബൂൾ: സൈനിക താവളങ്ങൾ ആരംഭിക്കുവാൻ അമേരിക്കയെ അനുവദിക്കുന്നതിനെതിരെ അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി താലിബാൻ. പാകിസ്ഥാൻ വാഷിങ്ടണുമായി കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് താലിബാന്‍റെ മുന്നറിയിപ്പ്. സെപ്റ്റംബർ 11ഓടെ അഫ്ഗാനിസ്ഥാനിൽ നിന്ന് എല്ലാ യുഎസ് സേനയെയും പിൻവലിച്ചതിന് ശേഷം അമേരിക്കൻ പ്രതിരോധ കാര്യാലയമായ പെന്റഗൺ പുതിയ താവളങ്ങൾ സ്ഥാപിക്കുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് താലിബാൻ മുന്നറിയിപ്പ് നൽകിയത്.
പാക്കിസ്ഥാനിൽ സൈനിക താവളങ്ങൾ സ്ഥാപിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക വക്താവ് സോണി ലെഗെറ്റ് പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സർക്കാർ അമേരിക്കൻ സൈനിക താവളങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. സൈനികൾ താവളങ്ങൾക്ക് ആരെയും അനുവദിക്കരുതെന്ന് അയൽ രാജ്യങ്ങളോട് താലിബാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Also Read: റിപ്പബ്ലിക് ദിന അക്രമം: ചെങ്കോട്ട പിടിച്ചെടുക്കാന്‍ ഗൂഡാലോചന നടന്നതായി കുറ്റപത്രം
അതേസമയം മെയ് 26ന് താലിബാൻ ബന്ദിളാക്കിയ 62 പേരെ മോചിപ്പിച്ചതായി അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. 26 അഫ്‌ഗാൻ പൗരമാരും സുരക്ഷാ സേനയിലെ 36 പേരെയുമാണ് വിട്ടയച്ചത്. ഏറ്റുമുട്ടലിൽ നാല് താലിബാൻ ഭീകരരെ സൈന്യം വധിച്ചിരുന്നു.