കാബൂള്‍: ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്ക് വനിതകളെ അനുവദിക്കില്ലെന്ന് താലിബാന്‍. താലിബാന്‍റെ സാംസ്കാരിക കമ്മിഷൻ ഡെപ്യൂട്ടി ഹെഡ് അഹ്മദുല്ല വാസിഖാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്നും അഹ്മദുല്ല വാസിഖ് വ്യക്തമാക്കി.
'സ്ത്രീകൾ ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ലാത്തതിനാൽ സ്ത്രീകളെ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കുമെന്ന് ഞാൻ കരുതുന്നില്ല. ക്രിക്കറ്റിൽ, മുഖവും ശരീരവും മറയ്ക്കാത്ത ഒരു സാഹചര്യം അവർ അഭിമുഖീകരിച്ചേക്കാം. സ്ത്രീകളെ ഇങ്ങനെ കാണാൻ ഇസ്ലാം അനുവദിക്കുന്നില്ല.
ഇത് മാധ്യമ യുഗമാണ്, ഫോട്ടോകളും വീഡിയോകളും ഉണ്ടാകും, തുടർന്ന് ആളുകൾ അത് കാണും. ഇസ്ലാമും ഇസ്ലാമിക് എമിറേറ്റും സ്ത്രീകളെ ക്രിക്കറ്റ് കളിക്കാനോ അവർ തുറന്നുകാട്ടുന്ന തരത്തിലുള്ള കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനോ അനുവദിക്കുന്നില്ല'. അഹ്മദുല്ല വാസിഖ് പറഞ്ഞു.
താലിബാന്‍റെ പുതിയ പ്രഖ്യാപനത്തോടെ അഫ്‌ഗാന്‍ പുരുഷ ടീമിന്‍റെ ഓസ്ട്രേലിയക്കെതിരെയുള്ള ഏക ടെസ്റ്റ് മത്സരം സംശയത്തിന്‍റെ നിഴലിലായി. വരുന്ന നവംബറില്‍ ഹൊബാർട്ടിലാണ് മത്സരം നിശ്ചയിച്ചിരുന്നത്.
ഇന്‍റര്‍നാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐസിസി) നിയമ പ്രകാരം പൂര്‍ണ അംഗത്വമുള്ള 12 രാജ്യങ്ങള്‍ക്കും ദേശീയ വനിതാ ടീം ഉണ്ടായിരിക്കേണ്ടതുണ്ട്. പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങള്‍ക്ക് മാത്രമേ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനും കഴിയൂ.
also read: എട്ട് വർഷത്തെ ദാമ്പത്യത്തിന് വിരാമം; ശിഖർ ധവാനും അയേഷ മുഖർജിയും വേർപിരിയുന്നു
അതേസമയം കഴിഞ്ഞ നവംബറിൽ ഇരുപത്തിയഞ്ച് വനിതാ ക്രിക്കറ്റ് താരങ്ങളുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) കരാറിലെത്തിയിരുന്നു. 40 വനിതാ താരങ്ങള്‍ക്കായി 21 ദിന പരിശീലന ക്യാമ്പും എസിബി കാബൂളില്‍ സംഘടിപ്പിച്ചിരുന്നു.