ETV Bharat / international

സമാധാന കരാറിന് ശേഷം താലിബാൻ ആക്രമണം നടത്തിയത് 16 അഫ്ഗാൻ പ്രവിശ്യകളിൽ - Taliban attacks 50 Afghan districts

കഴിഞ്ഞ ആറ് മാസത്തിനിടെ താലിബാൻ രാജ്യത്തുടനീളം ഒരു ഡസനിലധികം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ 1,200 ഓളം സാധാരണക്കാർ കൊല്ലപ്പെടുകയും 2500 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

Afghan peace deal  Taliban attacks 50 Afghan districts  Afghan peace agreement with US  Afghan US peace deal  Afghan National Security and Defense Forces  Afghanistan government  Afghan Defence Ministry  Taliban  Taliban attacks in Afghanistan  Taliban attacks 50 Afghan districts after peace deal  സമാധാന കരാർ  താലിബാൻ ആക്രമണം നടത്തിയത് 16 അഫ്ഗാൻ പ്രവിശ്യകളിൽ  താലിബാൻ ആക്രമണം  Taliban attacks 50 Afghan districts  peace deal
അഫ്ഗാൻ പ്രവിശ്യകളിൽ
author img

By

Published : Nov 20, 2020, 5:35 PM IST

കാബൂൾ: യുഎസുമായി സമാധാന കരാർ ഒപ്പിട്ടതിന് ശേഷം 16 അഫ്ഗാൻ പ്രവിശ്യകളിലെ 50 ജില്ലകളിൽ താലിബാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇവയിൽ മിക്കതും നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 12നാണ് ഖത്തറിൽ ചർച്ചകൾ ആരംഭിച്ചത്. ഇവയിൽ ഉറുസ്‌ഗാൻ, കാന്ദഹാർ, ഹെൽമണ്ട്, ഫറാ, നിമ്രോസ്, ഹെറാത്ത്, ബാഡ്‌ഗിസ്, ഫരിയാബ്, ജാവ്‌ജാൻ, സർ-ഇ-പുൾ, ബാൽഖ്, സമാംഗൻ, ബാഗ്ലാൻ, കുണ്ടുസ്, തഖാർ, ബദാക്ഷൻ എന്നീ പ്രവിശ്യകൾ ഉൾപ്പെടുന്നു.

ഏറ്റവും വലിയ പ്രശ്ന മേഖലയായി കണക്കാക്കപ്പെടുന്ന ഉറുസ്‌ഗാനിലെ ഗിസാബ്, ഖാസ് ജില്ലകളിൽ താലിബാനും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ താലിബാൻ രാജ്യത്തുടനീളം ഒരു ഡസനിലധികം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ 1,200 ഓളം സാധാരണക്കാർ കൊല്ലപ്പെടുകയും 2500 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, റിപ്പോർട്ടിനെക്കുറിച്ച് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെയും താലിബാനിലെയും സംഘങ്ങളുമായി ചർച്ച നടത്തിയിട്ടും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അക്രമം രൂക്ഷമായി തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.