ETV Bharat / international

ശ്രീലങ്കൻ സ്ഫോടനം; പൊലീസ് മേധാവി രാജി വച്ചു - പ്രസിഡന്‍റ് മൈത്രിപാല സിരിസേന

സുരക്ഷാ വീഴ്ചയുണ്ടായതായി പ്രസിഡന്‍റ് മൈത്രിപാല സിരിസേന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി.

പുജിത്ത് ജയസുന്ദര
author img

By

Published : Apr 26, 2019, 2:16 PM IST

ശ്രീലങ്കൻ സ്ഫോടന പരമ്പരയിൽ സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ടതിനെ തുടർന്ന് പൊലീസ് മേധാവി രാജി വച്ചു. ജനറൽ പുജിത്ത് ജയസുന്ദരയാണ് രാജിവച്ചത്. സുരക്ഷാ വീഴ്ചയുണ്ടായതായി പ്രസിഡന്‍റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറിയുടെ രാജിക്ക് പിന്നാലെയാണ് പൊലീസ് മേധാവിയുടെയും രാജി.

സ്ഫോടനത്തിൽ പ്രതികളായ ആറ് പേരുടെ ചിത്രങ്ങൾ അധികൃതർ പുറത്ത് വിട്ടു. കൃത്യത്തില്‍ സ്ത്രീകൾക്കും പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ചാവേറുകളായ സഹോദരന്മാരുടെ പിതാവ് ഉൾപ്പെടെ 16 പേരാണ് ഇതുവരെ അറസ്റ്റിലായത്. 76 പേരെ കസ്റ്റഡിയില്‍ എടുത്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.