ETV Bharat / international

സിലോൺ വർക്കേഴ്‌സ് പാർട്ടി നേതാവ് അർമുഗം തോണ്ടമാൻ അന്തരിച്ചു - സിലോൺ വർക്കേഴ്‌സ് പാർട്ടി

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

Ceylon Workers Congress  heart attack  Sri Lanka  Savumiamoorthy Thondaman  Armugam Thondaman  Colombo  Savumiamoorthy Thondaman  കൊളംബോ  ശ്രീലങ്കൻ പൗരത്വം  അർമുഗം തോണ്ടമാൻ  ഹൃദയാഘാതം  സിലോൺ വർക്കേഴ്‌സ് പാർട്ടി  തോട്ടം മേഖല
സിലോൺ വർക്കേഴ്‌സ് പാർട്ടി നേതാവായ അർമുഗം തോണ്ടമാൻ അന്തരിച്ചു
author img

By

Published : May 27, 2020, 10:57 PM IST

കൊളംബോ: ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജർക്ക് ശ്രീലങ്കൻ പൗരത്വം ലഭ്യമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച നേതാവും മുൻ മന്ത്രിയുമായ അർമുഗം തോണ്ടമാൻ അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സിഡബ്ല്യുസി സ്ഥാപകൻ സാവുമിയാമൂർത്തി തോണ്ടമാന്‍റെ ചെറുമകനായിരുന്നു അദ്ദേഹം.

ഇന്ത്യൻ വംശജരായ തമിഴ് ജനതയെയാണ് സിഡബ്ല്യുസി ശ്രീലങ്കയിൽ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഗോതബയ രാജപക്‌സെയെ അദ്ദേഹം പിന്തുണച്ചു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം ശ്രീലങ്കയിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായ ഗോപാൽ ബാഗ്ലെയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തോട്ടം മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഭവന പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.