കൊളംബോ : ശ്രീലങ്കയിൽ തീവ്രാവാദികൾ ആക്രമണം നടത്തിയേക്കുമെന്നു ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. കൊളംബോയില്‍ ആദ്യ സ്‌ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. തീവ്രവാദി ആക്രമണം സംബന്ധിച്ച് മൂന്ന് മുന്നറിയിപ്പുകളാണ് ലങ്കയ്ക്ക് നല്‍കിയത്. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇന്ത്യ നൽകിയ വിവരങ്ങള്‍ കണക്കിലെടുക്കുന്നതിൽ വീഴ്ച പറ്റിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേല്‍ത്തട്ടില്‍ മാത്രമാണ് മുന്നറിയിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്നും അത് കൈമാറുന്നതിലും നടപടി സ്വീകരിക്കുന്നതിലും പിശക് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയെയോ കാബിനറ്റ് അംഗങ്ങളെയോ അറിയിച്ചില്ലെന്ന് വിക്രമസിംഗെ പക്ഷം ആരോപിച്ചു. സ്ഫോടന പരമ്പരയില്‍ 359 പേർ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 39 പേർ വിദേശികളാണ്.
മൂന്ന് മുന്നറിയിപ്പ്: അവഗണനയ്ക്ക് ലങ്ക നല്‍കിയത് ജീവന്‍റെ വില
സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നൽകിയതെന്നും റിപ്പോര്‍ട്ട്.
കൊളംബോ : ശ്രീലങ്കയിൽ തീവ്രാവാദികൾ ആക്രമണം നടത്തിയേക്കുമെന്നു ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. കൊളംബോയില്‍ ആദ്യ സ്‌ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. തീവ്രവാദി ആക്രമണം സംബന്ധിച്ച് മൂന്ന് മുന്നറിയിപ്പുകളാണ് ലങ്കയ്ക്ക് നല്‍കിയത്. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇന്ത്യ നൽകിയ വിവരങ്ങള്‍ കണക്കിലെടുക്കുന്നതിൽ വീഴ്ച പറ്റിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേല്‍ത്തട്ടില്‍ മാത്രമാണ് മുന്നറിയിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്നും അത് കൈമാറുന്നതിലും നടപടി സ്വീകരിക്കുന്നതിലും പിശക് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയെയോ കാബിനറ്റ് അംഗങ്ങളെയോ അറിയിച്ചില്ലെന്ന് വിക്രമസിംഗെ പക്ഷം ആരോപിച്ചു. സ്ഫോടന പരമ്പരയില്‍ 359 പേർ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 39 പേർ വിദേശികളാണ്.
ശ്രീലങ്ക സ്‌ഫോടനം: രണ്ടു മണിക്കൂര്‍ മുന്‍പും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്
7-8 minutes
കൊളംബോ: ശ്രീലങ്കയിൽ തീവ്രവാദികൾ സ്ഫോടനങ്ങൾ നടത്തിയേക്കാമെന്ന് ഇന്ത്യ മൂന്നു തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നൽകിയതെന്നും റിപ്പോര്‍ട്ട്. ഈ മുന്നറിയിപ്പില്‍ നടപടി സ്വീകരിക്കാതിരുന്നതുമൂലമാണ് ആക്രമണം തടയാന്‍ സാധിക്കാതെവന്നതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
കൊളംബോയില്‍ ആദ്യ സ്‌ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയത്. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ഇക്കാര്യം ശ്രീലങ്കന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ നാല്, ഏപ്രില്‍ 20 എന്നീ ദിവസങ്ങളിലും ശ്രീലങ്കയ്ക്ക് സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.
ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്ത് വേണ്ട സമയത്ത് നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേല്‍ത്തട്ടില്‍ മാത്രമാണ് മുന്നറിയിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്നും അത് കൈമാറുന്നതിലും നടപടി സ്വീകരിക്കുന്നതിലും പിശക് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ചാവേറാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടത് സംബന്ധിച്ച് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും തമ്മില്‍ വാക്‌പോരുണ്ടായി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയെയോ കാബിനറ്റ് അംഗങ്ങളെയോ അറിയിച്ചില്ലെന്ന് വിക്രമസിംഗെ പക്ഷം ആരോപിച്ചു. വിക്രമസിംഗെയുമായി രാഷ്ട്രീയഭിന്നതകളുള്ളതിനാലാണ് സിരിസേന റിപ്പോര്‍ട്ട് തങ്ങള്‍ക്ക് കൈമാറാത്തതെന്ന് ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ രജിത സേനരത്‌നെ ചൊവ്വാഴ്ച ആരോപിച്ചു.
എന്നാല്‍, മുന്നറിയിപ്പ് സംബന്ധിച്ച് സിരിസേനയ്ക്ക് അറിവുണ്ടായിരുന്നോ എന്നകാര്യം വ്യക്തമല്ല. തങ്ങള്‍ക്കുലഭിച്ച വിവരമനുസരിച്ച് മുന്നറിയിപ്പ് പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും കൈമാറിയിരുന്നുവെന്ന് സിരിസേനയുടെ മുതിര്‍ന്ന സുരക്ഷാ ഉപദേശകന്‍ ഷിരാല്‍ ലഖ്തിലക പറഞ്ഞു.
Conclusion: