സോഉൾ: ദക്ഷിണ കൊറിയയിൽ 52 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് 156 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് 19 ബാധിച്ച് വ്യാഴാഴ്‌ച ഒരാൾ മരിച്ചിരുന്നു. കൊറിയയിലെ നാലാമത്തെ വലിയ നഗരമായ ഡേഗുവിൽ ക്രിസ്‌ത്യൻ പള്ളിയിലെ ആരാധനയിൽ പങ്കെടുത്തവർക്കാണ് വൈറസ് ബാധ പിടിപെട്ടത്. നഗരത്തിലെ 25 ലക്ഷം പേരോടും പുറത്തിറങ്ങരുതെന്ന് മേയർ അഭ്യർഥിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ നഗരം ശൂന്യമായ അവസ്ഥയിലാണ്.
ദക്ഷിണ കൊറിയയിൽ 52 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - Shincheonji Church
നിലവിൽ രാജ്യത്ത് 156 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്
ദക്ഷിണ കൊറിയയിൽ 52 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു