സിംഗപ്പൂർ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സിംഗപ്പൂരിൽ 518 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകൾ 34,884 ആയി. 518 കേസുകളിൽ രാജ്യത്തെ സ്ഥിര താമസക്കാരായ മൂന്ന് പേരുണ്ടെന്നും ബാക്കി ഭൂരിഭാഗവും വിദേശ തൊഴിലാളികളാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്ച 506 കൊവിഡ് കേസുകളായിരുന്നു സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തത്.
അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പദ്ധതി ജൂൺ രണ്ട് മുതൽ നടപ്പിലാക്കും. കർശനമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച ബിസിനസ് സ്ഥാപനങ്ങൾ തുറക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.