സിംഗപ്പൂർ സിറ്റി: രാജ്യത്ത് പുതിയതായി 249 വൈറസ് ബാധിതർ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 46,878 ആയി. പുതിയ പോസിറ്റീവ് കേസുകളിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണെന്നും 16 പേർ മാത്രമാണ് സ്വദേശികളെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ രോഗ ബാധിതനായ 62കാരന് ജീവഹാനി സംഭവിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 27 ആയി. പ്രമേഹം, രക്തസമർദം, ഹൈപ്പർലിപിഡീമിയ എന്നിവയുടെ ക്ലേശങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. രോഗബാധിതരായ 46,878 രോഗികളിൽ 42,723 പേരും സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.