സിംഗപ്പൂർ: സിംഗപ്പൂരിൽ ബുധനാഴ്ച 10 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയവരിൽ റിപ്പോർട്ട് ചെയ്ത ആറ് കേസുകൾ ഉൾപ്പെടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 57,840 ആയി.
പുതിയ കേസുകളിൽ നാലെണ്ണം ഡോർമിറ്ററികളിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കാണ് സ്ഥിരീകരിച്ചത്. ബാക്കി ആറ് രോഗികൾ ജപ്പാൻ, ഇന്ത്യ, നേപ്പാൾ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സിംഗപ്പൂരിൽ ഇതുവരെ 57,612 രോഗികൾ പൂർണമായും സുഖം പ്രാപിച്ചു.