സിംഗപ്പൂർ: പുതിയതായി 178 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സിംഗപ്പൂരിൽ 45,961 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുതിയ രോഗബാധിതരിൽ 177 പേരും ഡോർമിറ്ററികളിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളാണ്. ജൂലൈ ആറിന് ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലെത്തിയ ഒരു ഇന്ത്യൻ പൗരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. ഇതിനോടകം 26 രോഗികൾ മഹാമാരിക്ക് കീഴടങ്ങിയിട്ടുണ്ട്. രാജ്യത്തെ 42,026 രോഗബാധിതരും നിലവിൽ അസുഖം ഭേദമായി ആശുപത്രി വിട്ടു. ജൂൺ 19 മുതൽ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ വിപണികൾ കൂടുതൽ വ്യാപകമായി. രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതിനാൽ തിങ്കളാഴ്ച മുതൽ സിനിമാശാലകൾ വീണ്ടും തുറക്കും. ഓരോ സിനിമാ ഹാളിലും 50 പേരെ പരമാവധി അനുവദിക്കും. ആളുകൾ മാസ്ക് ധരിക്കുകയും ഒരു മീറ്റർ ദൂരം അകലം പാലിക്കുകയും വേണം.
കൊവിഡ് ഭീതിയകന്ന് സിംഗപ്പൂർ
രാജ്യത്ത് 42,026 രോഗബാധിതർ നിലവിൽ അസുഖം ഭേദമായി ആശുപത്രി വിട്ടു.