ETV Bharat / international

ശര്‍മ ഒലി രാജിവച്ചു ; ഷേർ ബഹാദൂർ ദുബെ നേപ്പാൾ പ്രധാനമന്ത്രി - നേപ്പാൾ പ്രധാനമന്ത്രി

ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരിയോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Sher Bahadur Deuba Nepali Congress President President Bidya Devi Bhandari ഷേർ ബഹദൂർ ദുബെ നേപ്പാൾ പ്രധാനമന്ത്രി കെപി ഒലി
ഷേർ ബഹദൂർ ദുബെ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റു
author img

By

Published : Jul 13, 2021, 5:49 PM IST

കാഠ്മണ്ഡു : നേപ്പാളി കോൺഗ്രസ് പ്രസിഡന്‍റ് ഷേർ ബഹാദൂർ ദുബെ (74) പ്രധാനമന്ത്രിയായി ചുമതലയേറ്റു. സുപ്രീംകോടതി നിർദേശപ്രകാരം ഭരണഘടനയുടെ ആർട്ടിക്കിൾ 76 (5) പ്രകാരമാണ് ദുബെ ചുമതലയേറ്റത്. ഇത് അഞ്ചാം തവണയാണ് അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്.

ഇദ്ദേഹത്തെ നിയമിക്കാൻ പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരിയോട് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. 2017 ജൂൺ മുതൽ ഫെബ്രുവരി 2018 വരെയും, 2004 ജൂൺ മുതൽ 2005 ഫെബ്രുവരി വരെയും, 2001ജൂലൈ മുതൽ 2002 ഒക്ടോബർ വരെയും, 1995 സെപ്റ്റംബർ മുതൽ 1997 മാർച്ച് വരെയുമാണ് അദ്ദേഹം ഈ പദവി കയ്യാളിയത്.

ഭരണഘടനാവ്യവസ്ഥകൾ അനുസരിച്ച് പ്രധാനമന്ത്രിയായി നിയമിതനായി 30 ദിവസത്തിനുള്ളിൽ ദുബെ സഭയിൽ വിശ്വാസവോട്ട് തേടണം. പാർലമെന്‍റ് പിരിച്ചുവിടാനുള്ള മുൻ പ്രധാനമന്ത്രി കെപി ഒലിയുടെ തീരുമാനം സുപ്രീം കോടതി തിങ്കളാഴ്ച റദ്ദാക്കുകയും പുനസ്ഥാപിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

പാർലമെന്‍റിൽ വിശ്വാസവോട്ടെടുപ്പ് കെ.പി.ഒലിക്ക് പ്രതികൂലമായിട്ടും സർക്കാർ രൂപീകരിച്ച് രണ്ടുമാസത്തിന് ശേഷമായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഷേർ ബഹാദൂർ ദുബെയ്ക്ക് അനുകൂലമായി സഭയിലെ 149 അംഗങ്ങൾ ഒപ്പിട്ട നിവേദനം പ്രസിഡന്‍റ് ഭണ്ഡാരി തള്ളിയിരുന്നു.

പ്രസിഡന്‍റ് ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും സഭ പുനഃസ്ഥാപിച്ച് ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് 146 അംഗങ്ങൾ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി.

Also read: നേപ്പാളിന് യുഎസിന്‍റെ സഹായം; എത്തിച്ചത് 1.5 ദശലക്ഷം കൊവിഡ് വാക്‌സിന്‍

ഇതിന് പിന്നാലെയാണ് ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. അഞ്ച് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് നേപ്പാൾ പാർലമെന്‍റ് പുനസ്ഥാപിക്കുന്നത്. അതേസമയം ദുബെയുടെ സത്യപ്രതിജ്ഞ ചടങ്ങ് എന്നായിരിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.