നേപ്യിഡോ: മ്യാൻമറിൽ സൈന്യത്തിനെതിരായ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കെ സെൻട്രൽ ബാഗോ മേഖലയിൽ തിങ്കളാഴ്‌ചയുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. ഫെബ്രുവരിയിൽ സൈനിക അട്ടിമറിയെ എതിർത്തുകൊണ്ട് നിസഹകരണ പ്രസ്ഥാനത്തിൽ ചേർന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് തിങ്കളാഴ്‌ച ഉണ്ടായ മൂന്ന് സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥരെ കൂട്ടിക്കൊണ്ടുപോയ ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു, മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.
കൂടുതൽ വായനക്ക്: മ്യാന്‍മറിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണം; സമവായത്തെ അനുകൂലിച്ച് ഇന്ത്യ
മരിച്ചവരിൽ മുൻ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സൂ ചി യുടെ നേതൃത്വത്തിലുള്ള നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഒരു പ്രാദേശിക കൗൺസിൽ അംഗവും ഉൾപ്പെട്ടതായി സൂചനകൾ ഉണ്ട്. അതേസമയം സായുധ സേനയുടെ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാനായി പാർലമെന്‍റ് അംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ബാഗോ മേഖലയിലെ ഗ്രാമങ്ങളിൽ ഒളിവിൽ താമസിക്കുകയാണ്.
ഫെബ്രുവരി 1 ലെ അട്ടിമറിക്ക് ശേഷം മൂന്ന് മാസത്തേക്കാലമായുള്ള സൈനിക ഭരണത്തിനിടെ 766 പേരാണ് കൊല്ലപ്പെട്ടത്. അട്ടിമറി വിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ ഭരണകൂടം ആക്രമണം ശക്തമാക്കിയപ്പോൾ രാഷ്ട്രീയ തടവുകാർക്കുള്ള സഹായ സമിതിയുടെ കീഴിൽ(എഎപിപി)3,614 പേരെ കസ്റ്റഡിയിലെടുത്തു. 50 മാധ്യമപ്രവർത്തകരെയും നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) നേതാക്കൾ കഴിഞ്ഞ മാസം മ്യാൻമറിലെ സൈനിക മേധാവി സീനിയർ ജനറൽ മിൻ ആംഗ് ഹേലിംഗിനോട് ആവശ്യപ്പെട്ടിരുന്നു.