ETV Bharat / international

റഷ്യയിൽ 4,980 കൊവിഡ് ബാധിതർ കൂടി - റഷ്യ കൊവിഡ്

രോഗമുക്തി നേടിയത് എട്ട് ലക്ഷത്തിലധികം പേർ.

Russia coronavirus cases  റഷ്യ കൊവിഡ്  Russia covid cases
റഷ്യ
author img

By

Published : Aug 30, 2020, 5:04 PM IST

മോസ്‌കോ: കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യയിൽ 4,980 പുതിയ കൊവിഡ് കേസുകളും 68 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,90,326 ആയി. 4,941 പോസിറ്റീവ് കേസുകളാണ് ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെ 17,093 രോഗികൾ മരണത്തിന് കീഴടങ്ങി. എട്ട് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി.

അതേസമയം കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിൽ മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന് 10,000ത്തിൽ പരം ആളുകൾ പങ്കെടുക്കുമെന്ന് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.