ഇസ്‌ലാമാബാദ്: അല്‍ ഖ്വയ്‌ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്‍ ഉൾപ്പടെയുള്ള ഭീകരരെ പാകിസ്ഥാന്‍ ഹീറോകളെന്ന് വിശേഷിപ്പിച്ച് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്. ജമ്മു കശ്‌മീരില്‍ ഇന്ത്യന്‍ സേനക്കെതിരെ പ്രവര്‍ത്തിക്കാനായി കശ്‌മീരികൾക്ക് പാകിസ്ഥാനില്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പാകിസ്ഥാന്‍ രാഷ്‌ട്രീയനേതാവായ ഫർഹത്തുല്ല ബാബർ ട്വിറ്ററിലൂടെ പുറത്തുവിട്ട അഭിമുഖ ഭാഗങ്ങളിലാണ് പര്‍വേസിന്‍റെ പരാമര്‍ശം.
-
Gen Musharraf blurts that militants were nurtured and touted as 'heroes' to fight in Kashmir. If it resulted in destruction of two generations of Pashtuns it didn't matter. Is it wrong to demand Truth Commission to find who devised self serving policies that destroyed Pashtuns? https://t.co/5Q2LOvl3yb
— Farhatullah Babar (@FarhatullahB) November 13, 2019 " class="align-text-top noRightClick twitterSection" data="
">Gen Musharraf blurts that militants were nurtured and touted as 'heroes' to fight in Kashmir. If it resulted in destruction of two generations of Pashtuns it didn't matter. Is it wrong to demand Truth Commission to find who devised self serving policies that destroyed Pashtuns? https://t.co/5Q2LOvl3yb
— Farhatullah Babar (@FarhatullahB) November 13, 2019Gen Musharraf blurts that militants were nurtured and touted as 'heroes' to fight in Kashmir. If it resulted in destruction of two generations of Pashtuns it didn't matter. Is it wrong to demand Truth Commission to find who devised self serving policies that destroyed Pashtuns? https://t.co/5Q2LOvl3yb
— Farhatullah Babar (@FarhatullahB) November 13, 2019
പാകിസ്ഥാനിലെത്തുന്ന കശ്‌മീരികൾക്ക് ഹീറോ പരിവേഷമാണ് ലഭിച്ചിരുന്നത്. ഞങ്ങളവരെ പരിശീലിപ്പിക്കുകയും അവര്‍ക്കാവശ്യമായ സഹായങ്ങൾ നല്‍കുകയും ചെയ്‌തു. ഇന്ത്യന്‍ സേനക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രാപ്‌തരായ മുജാഹിദ്ദീനുകളായാണ് അവരെ പരിഗണിച്ചിരുന്നത്. ആ കാലഘട്ടത്തിലായിരുന്നു ലഷ്‌കര്‍ ഇ തൊയ്‌ബ പോലെയുള്ള സംഘടനകൾ ഉയര്‍ന്നുവന്നത്. അവര്‍ ഞങ്ങളുടെ ഹീറോകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1979ല്‍ സോവിയറ്റ് യൂണിയനെ പുറത്താക്കാനായും പാകിസ്ഥാന്‍റെ നേട്ടത്തിനായും അഫ്‌ഗാനിസ്ഥാനില്‍ മതതീവ്രവാദത്തിന് തുടക്കമിട്ടുവെന്നും മുജാഹിദ്ദീനുകളെ ലോകമെമ്പാടും വളര്‍ത്തിയെടുത്തുവെന്നും പര്‍വേസ് കൂട്ടിച്ചേര്‍ത്തു. ഞങ്ങൾ അവർക്ക് പരിശീലനം നൽകി, ആയുധങ്ങൾ നൽകി. താലിബാനെയും ഞങ്ങൾ പരിശീലിപ്പിച്ചു. ഒസാമ ബിൻ ലാദനും ഹഖാനിയും ഞങ്ങളുടെ നായകന്മാരായിരുന്നു. പിന്നീട് ആഗോള അന്തരീക്ഷം മാറുകയും ഞങ്ങളുടെ നായകന്മാര്‍ വില്ലന്മാരാകുകയും ചെയ്‌തുവെന്നും മുന്‍ പാക് പ്രസിഡന്‍റ് പറഞ്ഞു.
കശ്മീരിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് അവകാശപ്പെടുന്ന പാകിസ്ഥാൻ തീവ്രവാദികളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും തീവ്രവാദത്തിന് ഊര്‍ജം പകരാൻ അവർക്ക് സുരക്ഷിത താവളം നൽകിയിട്ടുണ്ടെന്നും തെളിയിക്കുന്നതാണ് പര്‍വേസ് മുഷറഫിന്‍റെ ഈ വെളിപ്പെടുത്തൽ.