ETV Bharat / international

പാകിസ്താനിൽ 2,603 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19

പാകിസ്താനിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50 പേർ വൈറസ് ബാധിച്ച് മരച്ചു. ഇതുവരെ 1,067 പേരാണ് വൈറസ് ബാധിച്ച് പാക്കിസ്ഥാനിൽ മരിച്ചത്.

ഇസ്ലാമാബാദ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊവിഡ് Pakistan COVID-19 Pakistan's COVID-19 cases go past 50,000
പാകിസ്താനിൽ 2,603 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 22, 2020, 1:42 PM IST

ഇസ്ലാമാബാദ്: പാകിസ്താനിൽ 2,603 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പാകിസ്താനിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50 പേർ വൈറസ് ബാധിച്ച് മരിച്ചു. ഇതുവരെ 1,067 പേരാണ് വൈറസ് ബാധിച്ച് പാക്കിസ്ഥാനിൽ മരിച്ചത്. പാക്കിസ്ഥാനിലെ 50,694 രോഗികളിൽ 19,924 -സിന്ധ്, 18,455- പഞ്ചാവ്, 7,155- ഖൈബർ-പഖ്തുൻഖ്വ, ബലൂചിസ്ഥാൻ- 3,074 ഇസ്ലാമാബാദ്-1,326, ഗിൽഗിത്-ബാൾട്ടിസ്ഥാൻ- 602 -പാകിസ്ഥാൻ അധിനിവേശ കശ്മീർ 158 പേർക്കും കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇതുവരെ 15,201 പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,064 പേർ വൈറസിൽ നിന്ന് മുക്തി നേടി. പാക്കിസ്ഥാനിൽ 445,987 സാമ്പിളുകൾ പരിശോധന നടത്തി.

251 പാകിസ്ഥാനികളുമായി എമിറേറ്റ്‌സിന്‍റെ പ്രത്യേക വിമാനം ദുബായിൽ നിന്ന് ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. കൊവിഡ് -19 മെഡിക്കൽ പരിശോധനയ്ക്കായി എല്ലാ യാത്രക്കാരെയും ഇസ്ലാമാബാദിലെ വിവിധ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പെഷവാറിലെ ബച്ച ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്തും. പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.