ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 5248 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,44,676 ആയി. 97 പേര്‍ കൂടി മരിച്ചതോടെ പാകിസ്ഥാനില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 2729 ആയി. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 29,085 സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് ബാധിച്ചവരില്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും 54,138 പേരും സിന്ധില്‍ നിന്ന് 53,805 പേരും കൈബര്‍ പക്‌ഥുന്‍ക്വായില്‍ നിന്ന് 18,013 പേരും ഇസ്ലാമാബാദില്‍ നിന്ന് 8,569 പേരും ബലൂചിസ്ഥാനില്‍ നിന്ന് 8177 പേരും പാക് അധീന കശ്‌മീരില്‍ നിന്ന് 647 പേരും ഉള്‍പ്പെടുന്നു. ഇതുവരെ 53,721 പേരാണ് കൊവിഡ് രോഗ വിമുക്തി നേടിയത്. ജൂലയ് അവസാനത്തോട് കൂടി പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.2 മില്ല്യണെത്തുമെന്ന് ആസൂത്രണ വകുപ്പ് മന്ത്രി ആസാദ് ഉമര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാകിസ്ഥാനില്‍ 5248 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു - tally crosses 140,000-mark
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,44,676 ആയി