ETV Bharat / international

കശ്‌മീർ വിഷയത്തില്‍ മുസ്‌ലിം രാഷ്‌ട്രങ്ങളെ അണിനിരത്തുമെന്ന് പാകിസ്ഥാന്‍ - Foreign Minister

2022 മാർച്ചിൽ മുസ്‌ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഒരു യോഗം ചേർന്ന് കശ്‌മീർ വിഷയത്തിൽ അവരെ അണിനിരത്താൻ ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി.

Shah Mahmood Qureshi  Kashmir issue  Pak to discuss Kashmir  Tehreek-i-Insaf party  Muslim nations  കശ്‌മീർ വിഷയം  പാകിസ്ഥാൻ  ഷാ മഹമൂദ് ഖുറേഷി  ഇസ്ലാമാബാദ്  തെഹ്രീക് ഇ ഇൻസാഫ്  മുസ്‌ലിം രാജ്യം  മുസ്‌ലിം രാഷ്‌ട്രം  പാകിസ്ഥാൻ  pakistan  Pak to discuss Kashmir issue  Kashmir issue  ജമ്മു കശ്‌മീർ  ജമ്മു കശ്‌മീർ വിഷയം  ഇന്ത്യ  india  Foreign Minister  Shah Mahmood Qureshi
Pak to discuss Kashmir issue with other Muslim nations
author img

By

Published : Jun 6, 2021, 8:10 AM IST

ഇസ്ലാമാബാദ് : കശ്‌മീർ പ്രശ്‌നം ഉയർത്തിക്കാട്ടുന്നതിനും പിന്തുണ ആര്‍ജിക്കുന്നതിനുമായി അടുത്ത വർഷം മുസ്‌ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. ദൈവം സമയം അനുവദിക്കുകയാണെങ്കിൽ 2022 മാർച്ചിൽ ഇസ്ലാമിക ലോകത്തെ വിദേശകാര്യ മന്ത്രിമാരെ ഇസ്ലാമാബാദിലേക്ക് ക്ഷണിക്കുകയും കശ്‌മീർ വിഷയത്തിൽ അവരെ അണിനിരത്താൻ ശ്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജന്മനാടായ മുൾട്ടാനിൽ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാര്‍ട്ടിയുടെ സമ്മേളനത്തിലായിരുന്നു അഭിപ്രായപ്രകടനം.

Also Read: അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു

അതേസമയം ജമ്മു കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാജ്യത്തിന് കഴിവുണ്ടെന്നും ഇന്ത്യ ആവര്‍ത്തിച്ചു. ഇസ്ലാമബാദുമായി ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിലെ സാധാരണ അയൽ ബന്ധമാണ് ആഗ്രഹിക്കുന്നത്. അത്തരമൊരു ബന്ധം സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം പാകിസ്ഥാനാണെന്നും ഇന്ത്യ ഓര്‍മിപ്പിച്ചു. അതേസമയം പാകിസ്ഥാനെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവനകൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ബന്ധം അവസാനിപ്പിക്കുമെന്നും ഖുറേഷി അഫ്‌ഗാൻ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. അഫ്‌ഗാൻ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് പാകിസ്ഥാനെ വേശ്യാലയം എന്ന് വിളിച്ചതിനെ അദ്ദേഹം അപലപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.