ലക്‌നൗ: നേപ്പാളിലേക്ക് പ്രവേശനാനുമതി ലഭിക്കാതെ തൊഴിലാളികള്‍ ഇന്തോ-നേപ്പാള്‍ അതിര്‍ത്തി പ്രദേശമായ മഹാരാജ്‌നഗറില്‍ കുടുങ്ങി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചത്. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി സ്വന്തം വീടുകളിലേക്ക് മടങ്ങിയ നൂറുകണക്കിന് തൊഴിലാളികളെയാണ് നേപ്പാള്‍ അതിര്‍ത്തി സുരക്ഷാ സേന മടക്കിയയച്ചത്. ഇത് പ്രദേശത്ത് സംഘര്‍ത്തിനിടയാക്കിയതോടെ ഇവരെ ഇന്ത്യന്‍ ഭരണകൂടം ഇടപെട്ട് തിരിച്ച് നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. നാലാം ഘട്ട ലോക്ക് ഡൗണില്‍ ഇന്ത്യ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഇന്തോ-നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്.
തൊഴിലാളികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് നേപ്പാള്‍; അതിര്‍ത്തിയില്‍ സംഘര്‍ഷം
ഇന്ത്യ ഇടപെട്ട് തൊഴിലാളികളെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.