കാഠ്‌മണ്ഡു: നേപ്പാളിൽ 213 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3,448 ആയി. 209 പുരുഷന്മാർക്കും നാല് സ്ത്രീകൾക്കുമാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ 102 പേർ രോഗമുക്തരായെന്നും 467 പേരാണ് ഇതുവരെ രോഗത്തിൽ നിന്ന് മുക്തരായതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 71 ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേ സമയം രാജ്യത്തെ ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ ജൂൺ 14 വരെ നിർത്തിവെച്ചിട്ടുണ്ട്.
നേപ്പാളിലെ കൊവിഡ് രോഗികളുടെ എണ്ണം 3,448 ആയി - രോഗികളുടെ എണ്ണം 3,448 ആയി
209 പുരുഷന്മാർക്കും നാല് സ്ത്രീകൾക്കും പുതുതായി കൊവിഡ് റിപ്പോർട്ട് ചെയ്‌തു.