ETV Bharat / international

മ്യാൻമാറിൽ സൈനിക നടപടി ശക്തമാക്കുന്നു; മരണസംഖ്യ 500 ആയി

ഫെബ്രുവരി ഒന്നിന് ഓങ് സാൻ സൂ ചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനുശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് മ്യാൻമറിൽ നടക്കുന്നത്.

Myanmar death toll mounts amid protests military crackdown  മരണസംഖ്യ  മ്യാൻമാറിൽ സൈനിക നടപടി  ഓങ് സാൻ സൂ ചി  ബർമ  സേവ് ദ ചിൽഡ്രൻ
മ്യാൻമാറിൽ സൈനിക നടപടി ശക്തമാക്കുന്നു; മരണസംഖ്യ 500 ആയി
author img

By

Published : Apr 3, 2021, 12:46 PM IST

ബർമ: മ്യാൻമാറിൽ സൈനിക അട്ടിമറിക്കെതിരായ ജനകീയ പ്രക്ഷോഭത്തിനുനേരെ സൈനിക നടപടി ശക്തമാക്കുന്നു. സൈന്യം നടത്തിയ വെടി വയ്പ്പിൽ 500 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ 46 പേർ കുട്ടികളാണ്. ഇതുവരെ 2,751 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ഓങ് സാൻ സൂ ചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനുശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് മ്യാൻമറിൽ നടക്കുന്നത്. ഇതുവരെ 46 കുട്ടികളെ സൈന്യം വധിച്ചതായി സന്നദ്ധസംഘടനയായ ‘സേവ് ദ ചിൽഡ്രൻ’ പറയുന്നു.

കഴിഞ്ഞവർഷം നവംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഓങ് സാൻ സൂ ചിയുടെ കക്ഷി വൻഭൂരിപക്ഷം നേടിയത് കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ചാണ് പട്ടാളം അധികാരം പിടിച്ചത്. രഹസ്യകേന്ദ്രത്തിൽ പട്ടാളത്തിൻ്റെ തടവിലാണ് സൂ ചി. അതേസമയം കച്ചിൻ, കാരെൻ, റാഖൈൻ അറക്കൻ ആർമി എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പുകൾ പട്ടാള അട്ടിമറിയെ അപലപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.