ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ വിധിക്കെതിരെ പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. 90 പേജുകള്‍ ഉള്‍പ്പെടുന്ന അപ്പീലാണ് സമര്‍പ്പിച്ചത്.
പാകിസ്ഥാന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സൈനിക മേധാവിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ നൽകുന്നത്. 2019 ഡിസംബർ 17 ന് ഇസ്ലാമാബാദ് ആസ്ഥാനമായുള്ള പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്.
വിചാരണ ആരംഭിച്ച് ആറ് വർഷത്തിന് ശേഷമാണ് മുഷറഫിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 2007ല്‍ പിഎംഎല്‍-എന്‍ സര്‍ക്കാരാണ് കേസ് ഫയല്‍ ചെയ്തത്. ആരോഗ്യാവസ്ഥ മോശമായതിനെത്തുടര്‍ന്ന് മുഷറഫ് ഇപ്പോള്‍ ദുബായില്‍ ചികിത്സയിലാണ്.