ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവദിത്തം താലിബാൻ ഏറ്റെടുത്തു. ഇന്നലെ ക്വറ്റ ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് സമീപം നടന്ന സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് താലിബാൻ പ്രസ്താവന പുറത്തിറക്കിയത്. ആക്രമണത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റതായി നഗര പൊലിസ് തലവൻ അബ്ദുല്‍ റസാഖ് ചീമ പറഞ്ഞു.
ഗാദ്വാറിലെ ഹോട്ടലില്‍ നാല് പേരുടെ മരണത്തിന് കാരണമായ തീവ്രവാദി ആക്രമണത്തിന് പിന്നാലെയാണ് ഇന്നലെ സ്ഫോടനമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ച ലാഹോറില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തിലും അഞ്ച് പൊലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.