കാൻബറ : ഓസ്ട്രേലിയയില്‍ മാഗ്‌പി പക്ഷികളുടെ ആക്രമണം വർദ്ധിക്കുന്നതായി പരാതി. എൺപത്തിയാറുകാരനായ സൈക്കിളിസ്റ്റ് മാഗ്‌പി പക്ഷിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ തലയ്ക്ക് പരിക്കേറ്റ് മരിച്ചതാണ് ഏറ്റവും ഒടുവില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം. വസന്തകാലത്ത് മാഗ്‌പികൾ സൈക്കിൾ യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാണ്.
മാഗ്‌പികളുടെ ആക്രമണം പാര്‍ക്കുകളില്‍ മുൻപും നടന്നതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയൻ മാഗ്‌പികൾ യൂറോപ്യൻ പക്ഷികളില്‍ നിന്ന് വ്യത്യസ്തമായ ഇനത്തിലുള്ളവയാണ്. അതുകൊണ്ടുതന്നെ ഇണചേരുന്ന സമയങ്ങളില്‍ ഇവ വളരെ അപകടകാരികളാണ്. പലപ്പോഴും മനുഷ്യനു നേരേ പല സ്ഥലങ്ങളിലും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.