തെസ്പൂര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്‍റെ കടന്നുകയറ്റം. അരുണാചല്‍ പ്രദേശിലെ തവാങ്ങ് ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ ത്സോച്ചോ ഗ്രാമത്തിലേക്കാണ് പീപ്പള്‍ ലിബറേഷന്‍ ആര്‍മി ഓഫ് റിപ്പബ്ലിക്ക് കടന്നുകയറിയത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് ചൈനീസ് സൈന്യത്തെ യിങ്കിയോങ്ങ് മേഖലയില്‍ കണ്ടതായി റിപ്പോര്‍ട്ട് നല്‍കിയത്.
ചൈനീസ് സൈന്യം ഇവിടെ നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈന്യം ഇവരെ തുരത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചൈന കടന്നു കയറാന്‍ ശ്രമിച്ചാല്‍ അതേ സ്വരത്തില്‍ ഇരട്ടിയായി പ്രതികരിക്കുമെന്ന് ഈസ്റ്റേണ്‍ ആര്‍മി ജനറല്‍ എം.എം നര്‍വാണെ പ്രതികരിച്ചു. പിഎല്‍എയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.