ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. 40 പേരെ കാണാനില്ലെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിനാളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ ലാംലി പ്രദേശം പൂർണമായും മുങ്ങി. മണ്ണിടിച്ചിലിനെത്തുടർന്ന് താഴ്‌ന്ന പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെടുകയും നിരവധി വീടുകൾ തകരുകയും ചെയ്‌തു. ഒയാങ് ബെയാങ് ഗ്രാമത്തിൽ നിന്ന് മണ്ണിടിച്ചിലിൽ ഒലിച്ചുപോയ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി.
ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 55 മരണം - ഇന്തോനേഷ്യ
കനത്ത മഴയെത്തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ ലാംലി പ്രദേശം പൂർണമായും മുങ്ങി
![ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 55 മരണം Indonesia landslides Indonesia floods people killed in Indonesia floods Floods in Indonesia ഇന്തോനേഷ്യ മിന്നൽ പ്രളയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11281849-thumbnail-3x2-pp.jpg?imwidth=3840)