ടോക്കിയോ: പൗരത്വ നിയമ ഭേദഗതി, എൻപിആർ, എൻആർസി എന്നിവയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാന്‍ ജപ്പാനിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് ഒത്തുചേരൽ സംഘടിപ്പിച്ചു. ടോക്കിയോയിലെ ഇന്ത്യൻ എംബസിയുടെ സമീപം യാസുകുനി ഷ്രൈനിനും ജസ്റ്റിസ് രാധ ബിനോദ് പാൽ പ്രതിമയുടെയും സമീപമായിരുന്നു കൂട്ടായ്മ ഒത്തുചേർന്നത്. നിയമത്തിൻ്റെ ലക്ഷ്യവും നടപടിക്രമങ്ങളും വ്യക്തമാക്കാനാണ് ഒത്തുചേരൽ സംഘടിപ്പിച്ചതെന്ന് കൂട്ടായ്മ പ്രസ്താവന ഇറക്കി.
നിയമത്തെപ്പറ്റി വിരുദ്ധ പ്രചാരണം നടന്നെന്നും സാമൂഹിക വിരുദ്ധർ ഇതിനെ ഉപയോഗിച്ചെന്നും അതിനെ തുടർന്നാണ് അക്രമാസക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നും പ്രസ്‌താവനയിൽ പറയുന്നു. ബംഗ്ലാദേശ് ഹിന്ദു കമ്യൂണിറ്റിയിൽ അംഗങ്ങളായ ജപ്പാനീസ് പൗരന്മാരും കൂട്ടായ്മയിൽ പങ്കെടുത്തു.