ഹൈദരാബാദ്: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ചൈനയും ഇന്ത്യയും തമ്മില്‍ നടത്തിയ യാത്രാ വാണിജ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ചൈനീസ് അംബാസിഡര്‍ സുന്‍ വെയഡോങ്. ഇന്ത്യ ചൈനക്ക് നല്‍കിയ സഹായങള്‍ക്ക് അദ്ദേഹം നന്ദി അറയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചൈനക്ക് വേണ്ട ആരോഗ്യ രഗംത്തെ സഹായങ്ങള്‍ ഇന്ത്യ നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടന യാത്രാ വില്ലക്കോ മറ്റ് നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിരുന്നില്ല. ലോകാരോഗ്യ സംഘനയുടെ വിദഗ്ദരുടെ ഉപദേശം സ്വീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നത്തെ പര്‍വ്വതീകരിക്കാതെ വ്യാപാരം അടക്കമുള്ള കാര്യങ്ങള്‍ സാധാരണ രീതിയിലാക്കാന്‍ ലോക രാജ്യങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ രോഗബാധ നിലനില്‍ക്കുന്ന കേന്ദ്രങ്ങളിലെ ഇന്ത്യക്കാര്‍ക്ക് എല്ലാവിധ പരിചരണവും നല്‍കുന്നുണ്ട്. ഇവര്‍ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗ പ്രതിരോധ രംഗത്ത് ചൈന കാണിക്കുന്ന മികച്ച പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്‍റിന് കത്ത് നല്‍കിയിരുന്നു. ചൈനയോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കാര്യത്തില്‍ അടക്കമുള്ള സഹകരണം ശക്തിപ്പെടുത്തണമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 90 ബില്യണ്‍ ഡോളറിന്‍റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാറുള്ളത്. ഒരു മില്യണ്‍ ആളുകള്‍ ഇരു രാജ്യങ്ങളിലേക്കും യാത്ര നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ചൈനയിലേക്ക് മെഡിക്കല്‍ സേവനങ്ങള്‍ കയറ്റി അയക്കുമെന്ന് ഇന്ത്യ തിങ്കളാഴ്ച്ച അറിയിച്ചു. ഇതിനായി പോകുന്ന വിമാനത്തില്‍ വുഹാനില്‍ ബാക്കിയുള്ള ഇന്ത്യക്കാരെ കൂടി തിരികെയത്തിക്കാന്‍ ശ്രമിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 600 ഇന്ത്യക്കാരെ ചൈനയില്‍ നിന്നും തിരിച്ചെത്തിച്ചിരുന്നു. 70 വര്‍ഷമായി ബെയ്‌ജിങ്ങും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധം തുടരുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസ് ബാധ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴത്തിയില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് ഭീകരമാണ്. പക്ഷേ അതിനേക്കാളും ഭീകരമായ കുപ്രചാരണങ്ങളാണ് വൈറസിനെ കുറിച്ച് പരക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് വൈറസ് ചോർന്നതെന്ന ആരോപണങ്ങൾക്കായിരുന്നു അദ്ദേഹത്തിന്റ മറുപടി. വൈറസ് മനുഷ്യ നിർമിതമാണെന്നതിന് തെളിവുകളില്ല. പ്രകൃതിയിൽ നിന്ന് വ്യാപിച്ചുവെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ നൽകിയ സഹായത്തിന് നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2003ൽ സാർസ് രോഗബാധയുണ്ടായപ്പോൾ അന്നത്തെ വിദേശകാര്യമന്ത്രി ജോർജ് ഫെർണാണ്ടസ് ചൈന സന്ദർശിച്ചതും അദ്ദേഹം ഓർമിച്ചു. കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇതുവരെ 1900 പേർ മരിച്ചു. 72,000 പേർക്ക് ഇതുവരെ രോഗബാധയേറ്റിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.